---
title: "രാവ് പകലാവുന്നു; തെയ്യം തിറകൾ നിറഞ്ഞാടുമ്പോൾ എങ്ങും ഭക്തിസാന്ദ്രം "
english_title: "Night becomes day; When theyam screens are filled with devotion everywhere"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96615/night-becomes-day-when-theyam-screens-are-filled-with-devotion-everywhere"
published_at: "2023-02-13T08:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e9b087c793a_theyyam.jpg"
keywords: []
---

# രാവ് പകലാവുന്നു; തെയ്യം തിറകൾ നിറഞ്ഞാടുമ്പോൾ എങ്ങും ഭക്തിസാന്ദ്രം 

> **Lead Summary:** **വളയം**: തെയ്യങ്ങൾ ദൈവതുല്യരാണ് കടത്തനാട്ടിൽ. ആരാധന മൂർത്തികളുടെ തെയ്യങ്ങൾ കെട്ടിയാടുന്നതോടെ കാവുകളിലും ക്ഷേത്രങ്ങളിലും ഭക്ത ജനങ്ങളാൽ നിറയുന്നു. ചെണ്ടമേളത്തിൻ്റെ താളമുഖരിതയിൽ ചെമ്പട്ടുടുത്ത തെയ്യങ്ങളുടെ തിറയാട്ടം തുടങ്ങുന്നതോടെ എങ്ങും ഭക്തിസാന്ദ്രം.

## Article Content

**വളയം**: തെയ്യങ്ങൾ ദൈവതുല്യരാണ് കടത്തനാട്ടിൽ. ആരാധന മൂർത്തികളുടെ തെയ്യങ്ങൾ കെട്ടിയാടുന്നതോടെ കാവുകളിലും ക്ഷേത്രങ്ങളിലും ഭക്ത ജനങ്ങളാൽ നിറയുന്നു. ചെണ്ടമേളത്തിൻ്റെ താളമുഖരിതയിൽ ചെമ്പട്ടുടുത്ത തെയ്യങ്ങളുടെ തിറയാട്ടം തുടങ്ങുന്നതോടെ എങ്ങും ഭക്തിസാന്ദ്രം.

പത്ത് ദിവസങ്ങളിലായി നടന്നു വരുന്ന വളയം ചെക്കോറ്റ ക്ഷേത്ര സന്നിതിയിൽ ഒഴുകിയെത്തിയത് പതിനായിരങ്ങൾ. നാട് ഏറ്റെടുത്ത ജനകീയ ഉത്സവത്തിന് ഞയറാഴ്ച്ച കണ്ടത് അഭൂതപൂർവ്വമായ ജന തിരക്ക്. അക്ഷരാർത്ഥത്തിൽ രാവ് പകലായി മാറിയ ഉത്സവ നിമിഷങ്ങൾ.

ഭഗവതി, കുട്ടിശാസ്തപ്പൻ, ഗുളികൻ, മുത്തപ്പൻ തുടങ്ങി പത്തോളം തെയ്യങ്ങളാണ് കെട്ടിയാടിയത്. ക്ഷേത്ര മുറ്റത്ത് എല്ലാ തിറകളും ഒരുമിച്ച് ആടുന്ന മനോഹര നിമിഷങ്ങൾക്കൊടുവിൽ തിങ്കളാഴ്ച്ച സന്ധ്യമയങ്ങുന്നതോടെ ചെക്കോറ്റയിലെ ഈ വർഷത്തെ ഉത്സവത്തിന് സമാപനമാകും.

കടത്തനാടിലെ വിവിധ ക്ഷേത്രങ്ങളിലും കാവുകളിലും ഉത്സവമാണിപ്പോൾ. കോവിഡ് മഹാമാരിക്ക് ശേഷം ജനങ്ങളുടെ ഉയർത്തെഴുന്നേൽപ്പിൻ്റെ സാക്ഷ്യപത്രമാണ് ഇത്തരം ഉത്സവ പറമ്പുകൾ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96615/night-becomes-day-when-theyam-screens-are-filled-with-devotion-everywhere)