---
title: "ചുമതലയേറ്റു; വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ ഇനി വൈസ് പ്രസിഡണ്ട്"
english_title: "took over; Valapil Kunhammed Master is now the Vice President"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96721/took-over-valapil-kunhammed-master-is-now-the-vice-president"
published_at: "2023-02-13T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea14ee0a699_thooner_president_muhammad_.jpg"
keywords: []
---

# ചുമതലയേറ്റു; വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ ഇനി വൈസ് പ്രസിഡണ്ട്

> **Lead Summary:** **തൂണേരി: **തൂണേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ ചുമതലയേറ്റു. ഇന്ന് രാവിലെ 11 മണിയോടെയാണ് മാസ്റ്ററെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി ഭരണസമിതി യോഗം തെരഞ്ഞെടുത്തത്. സിപിഎമ്മിലെ ടി കെ രാജനെ മൂന്നു വോട്ടുകൾക്കാണ് കുഞ്ഞമ്മദ് മാസ്റ്റർ പരാജയപ്പെടുത്തിയത്.

## Article Content

**തൂണേരി: **തൂണേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ ചുമതലയേറ്റു. ഇന്ന് രാവിലെ 11 മണിയോടെയാണ് മാസ്റ്ററെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി ഭരണസമിതി യോഗം തെരഞ്ഞെടുത്തത്. സിപിഎമ്മിലെ ടി കെ രാജനെ മൂന്നു വോട്ടുകൾക്കാണ് കുഞ്ഞമ്മദ് മാസ്റ്റർ പരാജയപ്പെടുത്തിയത്.

നേരത്തെ യുഡിഎഫിൽ ഉണ്ടാക്കിയ ധാരണ പ്രകാരം വൈസ് പ്രസിഡണ്ടായിരുന്ന കെ. മധു മോഹനൻ രണ്ടുവർഷം പൂർത്തിയാക്കിയ ശേഷം രാജി വെച്ചിരുന്നു. തുടർന്നാണ് മുസ്ലിംലീഗിലെ വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ വൈസ് പ്രസിഡണ്ട് ആയത്. നിലവിൽ തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുസ്ലിംലീഗിലെ പി.ഷാഹിനയാണ്. ഒരു വർഷം കൂടി പ്രസിഡണ്ടിന് കാലാവധിയുണ്ട്.

അടുത്ത ഒരു വർഷം കൂടി ലീഗിന് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനം അലങ്കരിക്കാൻ കഴിയും. അവസാനത്തെ രണ്ട് വർഷം കോൺഗ്രസിനായിരുന്നു . പ്രസിഡണ്ട് സ്ഥാനം. തെരഞ്ഞെടുപ്പിന് ശേഷം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി ഷാജി സത്യ വാചകം ചൊല്ലിക്കൊടുത്തു. അനുമോദന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഷാഹിന അധ്യക്ഷത വഹിച്ചു.

സൂപ്പി നരിക്കാട്ടേരി, അഹമ്മദ് പുന്നക്കൽ, വി.വി. മുഹമ്മദലി, എൻ കെ മൂസ മാസ്റ്റർ, അശോകൻ തൂണേരി, കെപിസി തങ്ങൾ, കെ.മധു മോഹനൻ, അശോകൻ തൂണേരി, ഇ കെ രാജൻ, കെ എം സമീർ, എം കെ സമീർ, പി രാമചന്ദ്രൻ മാസ്റ്റർ, അഡ്വ: ലത എന്നിവർ സംസാരിച്ചു. 2020 നടന്ന തെരഞ്ഞെടുപ്പിൽ മുടവന്തേരി വെസ്റ്റിനെ പ്രതിനിധീകരിച്ചാണ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ ജനപ്രതിനിധിയായത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96721/took-over-valapil-kunhammed-master-is-now-the-vice-president)