---
title: "അഭിമാന നേട്ടം; മുഹമ്മദലി നാളെ ഭുവന്വേശറിലേക്ക്"
english_title: "proud achievement; Muhammadali to Bhuvanvesar tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96737/proud-achievement-muhammadali-to-bhuvanvesar-tomorrow"
published_at: "2023-02-13T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea23b3c31a4_nadapuram_president.jpg"
keywords: []
---

# അഭിമാന നേട്ടം; മുഹമ്മദലി നാളെ ഭുവന്വേശറിലേക്ക്

> **Lead Summary:** **നാദാപുരം: **നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി ദേശീയ സെമിനാറിൽ പങ്കെടുക്കാൻ നാളെ ഭുവനേശ്വറിലേക്ക്. ഒഡീഷയിലെ ഭുവനേശ്വറിൻ ഈ മാസം 17, 18, 19 തീയതികളിൽ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം നടത്തുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവൽക്കരണ ദേശീയ സെമിനാറിലേക്കാണ് വി.വി.മുഹമ്മദലിക്ക് ക്ഷണം. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാർക്കും, സെക്രട്ടറിക്കുമൊപ്പം നാളെ അദ്ദേഹം യാത്ര തിരിക്കും.

## Article Content

**നാദാപുരം: **നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി ദേശീയ സെമിനാറിൽ പങ്കെടുക്കാൻ നാളെ ഭുവനേശ്വറിലേക്ക്. ഒഡീഷയിലെ ഭുവനേശ്വറിൻ ഈ മാസം 17, 18, 19 തീയതികളിൽ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം നടത്തുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവൽക്കരണ ദേശീയ സെമിനാറിലേക്കാണ് വി.വി.മുഹമ്മദലിക്ക് ക്ഷണം. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാർക്കും, സെക്രട്ടറിക്കുമൊപ്പം നാളെ അദ്ദേഹം യാത്ര തിരിക്കും.

കുട്ടികളിലെ കുറ്റകൃത്യങ്ങൾ ഇല്ലായ്മ ചെയ്യൽ, സൈബർ ക്രൈം ബാലാവകാശ വിഷയങ്ങളിൽ അവബോധം ഉണ്ടാക്കൽ, ശുചിത്വ പരിപാലത്തിന് വാർഡ് തലത്തിൽ കുട്ടി അംബാസിഡർമാരുടെ പ്രവർത്തനങ്ങൾ, അങ്കണവാടി കേന്ദ്രീകരിച്ചുള്ള ആരോഗ്യ പ്രവർത്തനങ്ങൾ, സ്കൂളുകളിലെ ന്യൂട്രി ഗാർഡൻ തുടങ്ങി നാദാപുരം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ ശിശു സൗഹൃദ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ഗ്രാമ പഞ്ചായത്തിനെ ദേശീയ സെമിനാറിലേക്ക് തെരഞ്ഞെടുത്തത്.

കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസിന് സൗകര്യമില്ലാത്തവർക്ക് ഗാഡ്ജറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയതും, പരീക്ഷാ പേടി ഇല്ലാതാക്കാനായി ഈസി എക്സാം ക്യാമ്പയിൻ സംഘടിപ്പിച്ചതും, പരിഗണിക്കപ്പെടുന്നതിന് കാരണമായി. പഠന വൈകല്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിന് ക്യാമ്പ് നടത്തി അത്തരം കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും പ്രത്യേക ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

ഗ്രാമപഞ്ചായത്തിന്റെ മാതൃകാ പ്രവർത്തനങ്ങൾ സെമിനാറിൽ വിശദീകരിക്കാനും അവസരമുണ്ട്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നേരത്തെ മിനിസ്ട്രി ഓഫ് പഞ്ചായത്ത് രാജ് ഡൽഹിയിൽ നടത്തിയ ഐക്കണിക് വീക്ക് സെമിനാറിലും വി.വി മുഹമ്മദലി കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു. 2005, 2015 തെരഞ്ഞെടുപ്പുകളിൽ നാദാപുരം ഗ്രാമപഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദലി 2020ലെ തെരഞ്ഞെടുപ്പിലാണ് പ്രസിഡണ്ട് ആകുന്നത്. ഈ നേട്ടത്തിന് സഹായിച്ച സഹപ്രവർത്തകരോടും, ഉദ്യോഗസ്ഥരോടും, നാട്ടുകാരോടും, പ്രത്യേകം നന്ദിയുണ്ടെന്ന് വി.വി. മുഹമ്മദലി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96737/proud-achievement-muhammadali-to-bhuvanvesar-tomorrow)