---
title: "വിവാഹ സുദിനം; രോഗ നിർണ്ണയ ക്യാമ്പൊരുക്കി വരനും കുടുംബവും"
english_title: "wedding day The groom and his family prepared a diagnostic camp"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96740/wedding-day-the-groom-and-his-family-prepared-a-diagnostic-camp"
published_at: "2023-02-13T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea2ad894aa6_kallyanam_pic.jpg"
keywords: []
---

# വിവാഹ സുദിനം; രോഗ നിർണ്ണയ ക്യാമ്പൊരുക്കി വരനും കുടുംബവും

> **Lead Summary:** **നാദാപുരം:** വിവാഹ നാളിൽ വേറിട്ടൊരു സേവന പ്രവർത്തനം. അതിഥികൾക്ക് രോഗ നിർണ്ണയ ക്യാമ്പ് ഒരുക്കി വരനും കുടുംബവും മാതൃകയായി. പുറമേരി വാട്ടർ സൈറ്റിന് സമീപം കേളോത്ത് ബാലകൃഷ്ണന്റെ മകൻ വിഷ്ണുവിന്റെയും, മേമുണ്ടയിലെ മീത്തലെ കോമത്ത് ചന്ദ്രന്റെ മകൾ അർത്ഥനയുടെയും വിവാഹമായിരുന്നു ഇന്നലെ.

## Article Content

**നാദാപുരം:** വിവാഹ നാളിൽ വേറിട്ടൊരു സേവന പ്രവർത്തനം. അതിഥികൾക്ക് രോഗ നിർണ്ണയ ക്യാമ്പ് ഒരുക്കി വരനും കുടുംബവും മാതൃകയായി. പുറമേരി വാട്ടർ സൈറ്റിന് സമീപം കേളോത്ത് ബാലകൃഷ്ണന്റെ മകൻ വിഷ്ണുവിന്റെയും, മേമുണ്ടയിലെ മീത്തലെ കോമത്ത് ചന്ദ്രന്റെ മകൾ അർത്ഥനയുടെയും വിവാഹമായിരുന്നു ഇന്നലെ.

ശനിയാഴ്ച വൈകിട്ട് മുതൽ ഞായറാഴ്ച വൈകിട്ട് വരെ കല്യാണത്തിൽ പങ്കെടുക്കാൻ എത്തിയ അതിഥികൾക്കായി ജീവിതശൈലി രോഗങ്ങൾക്കുള്ള സൗജന്യ പരിശോധന നടത്തിയാണ് കുടുംബം മാതൃകയായത്. ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയ 180 ഓളം പേർക്ക് തുടർച്ചികിത്സക്കാവശ്യമായ സൗകര്യങ്ങളും കുടുംബം നൽകി.

കോഴിക്കോട് മിംസ് ആശുപത്രി ജീവനക്കാരനാണ് വിഷ്ണു. പരിശോധനയ്ക്ക് ആസ്റ്റർ മിംസ് എമർജൻസി മെഡിസിനിലെ ഡോ: അനഘ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96740/wedding-day-the-groom-and-his-family-prepared-a-diagnostic-camp)