---
title: "അഭിമാന നേട്ടം; പുരസ്കാര നിറവിൽ പ്രണവം അച്ചം വീട്"
english_title: "proud achievement; Pranavam Acham Veedu at the end of the award"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96744/proud-achievement-pranavam-acham-veedu-at-the-end-of-the-award"
published_at: "2023-02-13T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea2fc9ac257_acham_veed.jpg"
keywords: []
---

# അഭിമാന നേട്ടം; പുരസ്കാര നിറവിൽ പ്രണവം അച്ചം വീട്

> **Lead Summary:** **വളയം: **അഭിമാന നേട്ടത്തോടെ വളയത്തെ പ്രണവം അച്ചം വീട്. കോഴിക്കോട് ജില്ലാ യുവജന ക്ലബ്ബ് പുരസ്കാരം പ്രണവം അച്ചം വീട് സ്വന്തമാക്കി. വർഷങ്ങളായി വളയത്തെ പ്രതിനിധീകരിച്ച് വിദ്യാർത്ഥികൾക്കും, യുവജനങ്ങൾക്കും കലാകായിക മത്സരങ്ങൾക്ക് പ്രചോദനമാകുന്ന ക്ലബ്ബാണ് പ്രണവം അച്ചം വീട്.

## Article Content

**വളയം: **അഭിമാന നേട്ടത്തോടെ വളയത്തെ പ്രണവം അച്ചം വീട്. കോഴിക്കോട് ജില്ലാ യുവജന ക്ലബ്ബ് പുരസ്കാരം പ്രണവം അച്ചം വീട് സ്വന്തമാക്കി. വർഷങ്ങളായി വളയത്തെ പ്രതിനിധീകരിച്ച് വിദ്യാർത്ഥികൾക്കും, യുവജനങ്ങൾക്കും കലാകായിക മത്സരങ്ങൾക്ക് പ്രചോദനമാകുന്ന ക്ലബ്ബാണ് പ്രണവം അച്ചം വീട്.

യുവ ജന ക്ലബ്ബുകളെ നിയന്ത്രിക്കുകയും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ നെഹ്‌റു യുവകേന്ദ്രയുടെ 2021-22 വർഷത്തെ മികച്ച യുവജന ക്ലബ്ബ് പുരസ്കാരമാണ് പ്രണവം അച്ചംവീടിന് ലഭിച്ചത്. കലാ കായിക സാമൂഹിക സാംസ്കാരിക ആതുര സേവന രംഗങ്ങളിലെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണ് അവാർഡിന് അർഹത നേടിയത്.

നെഹ്‌റു യുവകേന്ദ്ര സംസ്ഥാന കോർഡിനേറ്റർ കുഞ്ഞമ്മദ് , ജില്ലാ കോർഡിനേറ്റർ സനൂപ് , മറ്റ് വിശിഷ്ട വ്യക്തികളുടെയും സാന്നിദ്ധ്യത്തിൽ കേരള സംസ്ഥാന തുറമുഖ , മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിൽ നിന്നും ഫലകവും പ്രശസ്തിപത്രവും 25000 രൂപയും അടങ്ങുന്ന പുരസ്കാരം ക്ലബ്ബ് ഭാരവാഹികൾ ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96744/proud-achievement-pranavam-acham-veedu-at-the-end-of-the-award)