---
title: "ശിലാസ്ഥാപന കർമ്മം; താനക്കോട്ടൂർ യു.പി.യിൽ ശിലയിടൽ ബുധനാഴ്ച"
english_title: "Stone laying ceremony; Stone laying Wednesday at Thanakottoor U.P"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96747/stone-laying-ceremony-stone-laying-wednesday-at-thanakottoor-up"
published_at: "2023-02-13T18:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea374736b7d_thanakkottur.jpg"
keywords: []
---

# ശിലാസ്ഥാപന കർമ്മം; താനക്കോട്ടൂർ യു.പി.യിൽ ശിലയിടൽ ബുധനാഴ്ച

> **Lead Summary:** **താനക്കോട്ടൂർ:** ആയിരക്കണക്കിന് വിദ്യാർഥികൾ പഠിച്ചിറങ്ങിയ താനക്കോട്ടൂർ യു.പി പുതു യുഗത്തിലേക്ക്. യുപി സ്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന കെ.ജി. വിഭാഗത്തിനും, വിദ്യാർത്ഥികൾക്കുള്ള പ്രയര്‍ ഹാളിനുമായി മനോഹരമായ കെട്ടിടം പണിയുകയാണ്.

## Article Content

**താനക്കോട്ടൂർ:** ആയിരക്കണക്കിന് വിദ്യാർഥികൾ പഠിച്ചിറങ്ങിയ താനക്കോട്ടൂർ യു.പി പുതു യുഗത്തിലേക്ക്. യുപി സ്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന കെ.ജി. വിഭാഗത്തിനും, വിദ്യാർത്ഥികൾക്കുള്ള പ്രയര്‍ ഹാളിനുമായി മനോഹരമായ കെട്ടിടം പണിയുകയാണ്.

ഈ മനോഹരമായ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം ഫെബ്രുവരി 15 ന് ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിക്കാണ് നടക്കുക. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളാണ് ശിലാസ്ഥാപന കർമ്മം നിർവഹിക്കുക. 

സ്കൂൾ മാനേജ്മെൻറ്, അധ്യാപകർ, പിടിഎ,പൗര പ്രമുഖർ,രാഷ്ട്രീയ -സാമൂഹിക രംഗത്തെ പ്രധാനികൾ,രക്ഷിതാക്കൾ, വിദ്യാർത്ഥികൾ മുതലായവർ, ചടങ്ങിൽ സംബന്ധിക്കും. ചടങ്ങിലേക്ക് എല്ലാ നല്ലവരായ നാട്ടുകാരെയും ആദരവോടെ ക്ഷണിക്കുകയാണ് സ്കൂൾ മാനേജ്മെന്റും സ്റ്റാഫും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96747/stone-laying-ceremony-stone-laying-wednesday-at-thanakottoor-up)