---
title: "മുഹമ്മദലിക്ക് യാത്രയയപ്പ്; നാദാപുരത്തിന്റെ നേട്ടം ആഘോഷിച്ച് സാമൂഹ്യ രാഷ്ട്രീയ നേതൃത്വം"
english_title: "Farewell to Muhammadali; Social and political leadership celebrating the achievement of Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96751/farewell-to-muhammadali-social-and-political-leadership-celebrating-the-achievement-of-nadapuram"
published_at: "2023-02-13T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea3c5f3032c_yathra_pic.jpg"
keywords: []
---

# മുഹമ്മദലിക്ക് യാത്രയയപ്പ്; നാദാപുരത്തിന്റെ നേട്ടം ആഘോഷിച്ച് സാമൂഹ്യ രാഷ്ട്രീയ നേതൃത്വം

> **Lead Summary:** **നാദാപുരം: **പഞ്ചായത്ത് രാജ് പ്രസ്ഥാനത്തിന്റെ പിതാവ് ബൽബന്തറായ് മേത്തയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒഡീഷ്യയിലെ ഭുവനേശ്വറിൽ വച്ച് ഫെബ്രുവരി 19 നടക്കുന്ന ദേശീയ സെമിനാറിൽ ശിശു സൗഹൃദ വില്ലേജ് എന്ന വിഷയത്തിൽ സെമിനാറിൽ പങ്കെടുക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ട നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലിക്ക് പഞ്ചായത്തിൽ ചേർന്ന രാഷ്ട്രീയ സാമൂഹ്യ ഉദ്യോഗസ്ഥ നേതൃത്വം സമുചിതമായ യാത്രയയപ്പ് നൽകി.

## Article Content

**നാദാപുരം: **പഞ്ചായത്ത് രാജ് പ്രസ്ഥാനത്തിന്റെ പിതാവ് ബൽബന്തറായ് മേത്തയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒഡീഷ്യയിലെ ഭുവനേശ്വറിൽ വച്ച് ഫെബ്രുവരി 19 നടക്കുന്ന ദേശീയ സെമിനാറിൽ ശിശു സൗഹൃദ വില്ലേജ് എന്ന വിഷയത്തിൽ സെമിനാറിൽ പങ്കെടുക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ട നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലിക്ക് പഞ്ചായത്തിൽ ചേർന്ന രാഷ്ട്രീയ സാമൂഹ്യ ഉദ്യോഗസ്ഥ നേതൃത്വം സമുചിതമായ യാത്രയയപ്പ് നൽകി.

ആഗോള സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ട,കുട്ടികളുടെ സമഗ്രമായ പുരോഗതിയിൽ നാദാപുരം നടത്തിയ വ്യത്യസ്ത പ്രവർത്തനങ്ങൾ വീഡിയോവിലൂടെ അവതരിപ്പിച്ചതിനു ശേഷമാണ് നാദാപുരം ഗ്രാമപഞ്ചായത്തിനെ ദേശീയ സെമിനാറിലേക്ക് തിരഞ്ഞെടുത്തത് .

കുട്ടികളുടെ ജനനസമയത്തുള്ള മരണം ദേശീയ ശരാശരിയിലും താഴെ എത്തിച്ചതും ,ജനന സമയത്ത് അമ്മമാരുടെ മരണം കുറച്ച് കൊണ്ട് വരുവാനും ,ജനന സമയത്ത് കുട്ടികളുടെ തൂക്കം വികസിത രാജ്യങ്ങൾക്ക് ഒപ്പം എത്തിച്ചതും വലിയ പ്രവർത്തനങ്ങളായി.

കുട്ടികളെ കൃഷിയിടങ്ങളിൽ എത്തിച്ചതിനും കുട്ടികളിൽ സൈബർ ബോധം ശുചിത്വബോധം എന്നിവ എത്തിച്ചതും നേട്ടമായി.അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതി കുട്ടികൾക്കായി നടപ്പാക്കിയതും ,കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസിന് സൗകര്യം ഇല്ലാത്തവർക്ക് ഗാഡ്ജറ്റ് സൗകര്യങ്ങളേർപ്പെടുത്തുക എന്നിങ്ങനെയുള്ള നിരവധി പ്രവർത്തനങ്ങളാണ് നാദാപുരത്തു നടത്തിയിട്ടുള്ളത്.

പഞ്ചായത്തിൽ ചേർന്ന് അനുമോദന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഖില മാര്യാട്ട് അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് പി വി മുഹമ്മദലി നേട്ടത്തിന്റെ നാൾവഴികൾ അവതരിപ്പിച്ചു .

പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് സ്വാഗതം പറഞ്ഞു സ്ഥിരം സമിതി അധ്യ്ക്ഷന്മാരായ സി കെ നാസർ ,എം സി സുബൈർ ,ജനീദ ഫിർദൗസ് എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മുഹമ്മദ് ബംഗളത്ത് ,വി പി കുഞ്ഞി കൃഷ്ണൻ,പി പി ബാലകൃഷ്ണൻ,വലിയാണ്ടി ഹമീദ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സിപി സലാം,നിസാർ ഇടത്തിൽ കെ വി നാസർ,കരിമ്പിൽ ദി വാകരൻ,നദീർ ചാത്തോത് ,കെ ജി ലത്തീഫ് ,അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ,ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു ,ഡോക്ടർ ജമീല എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പതിനാറാം തിയ്യതിയാണ് പ്രസിഡന്റ് യാത്ര തിരിക്കുന്നത്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96751/farewell-to-muhammadali-social-and-political-leadership-celebrating-the-achievement-of-nadapuram)