---
title: "എസ് ഐ എന്താവും? വളയം എസ്.ഐക്കെതിരെ നടപടി സ്വീകരിക്കണം- സി.പി.ഐ.എം"
english_title: "What about SI? Action should be taken against Valayam SI- CPIM"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96822/what-about-si-action-should-be-taken-against-valayam-si-cpim-newpost"
published_at: "2023-02-13T23:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea78289825c_valayam_s_i_.jpg"
keywords: []
---

# എസ് ഐ എന്താവും? വളയം എസ്.ഐക്കെതിരെ നടപടി സ്വീകരിക്കണം- സി.പി.ഐ.എം

> **Lead Summary:** **നാദാപുരം: **വളയം എസ് ഐക്കെതിരെ സി.പി.ഐ.എം ഏരിയാ നേതൃത്വവും. വാണിമേൽ ലോക്കൽ കമ്മിറ്റി അംഗം കെ പി രാജനെയും ബ്രാഞ്ച് സെക്രട്ടറി പി പവിത്രനെയും അർദ്ധ രാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി മർദ്ധിച്ച വളയം പൊലീസ് സബ് ഇൻസ്‌പെക്ടർ അനീഷ് വടക്കേടത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സി പി ഐ എം നാദാപുരം ഏരിയ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

## Article Content

**നാദാപുരം: **വളയം എസ് ഐക്കെതിരെ സി.പി.ഐ.എം ഏരിയാ നേതൃത്വവും. വാണിമേൽ ലോക്കൽ കമ്മിറ്റി അംഗം കെ പി രാജനെയും ബ്രാഞ്ച് സെക്രട്ടറി പി പവിത്രനെയും അർദ്ധ രാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി മർദ്ധിച്ച വളയം പൊലീസ് സബ് ഇൻസ്‌പെക്ടർ അനീഷ് വടക്കേടത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സി പി ഐ എം നാദാപുരം ഏരിയ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

അർദ്ധ രാത്രി വീട്ടിൽ കയറി അറസ്റ്റ് ചെയ്യാൻ മാത്രം ഒരു കുറ്റവും ഇവരുടെ പേരിൽ ഇല്ല എന്നിട്ടും മദ്യ ലഹരിയിൽ വീട്ടിൽ കയറി അതിക്രമം കാണിക്കുകയായിരുന്നു . രാജനെയും പവിത്രനെയും നാദാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മദ്യപിച്ച് ലക്കില്ലാതെ നാട്ടുകാരോട് തട്ടിക്കയറുകയും നാട്ടുകാർ ഇടപെട്ടപ്പോൾ എസ് ഐ ഇടവഴിയിലൂടെ രക്ഷപ്പെടുകയായിരുന്നു.

സ്കൂൾ കായിക മേള കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥികളെ മർദിച്ച സംഭവം, എസ്.എഫ്.ഐ. ഏരിയ സമ്മേളനത്തിൽ ബഹളമുണ്ടാക്കിയ സംഭവം എന്നിങ്ങനെ നിരവധി തെറ്റായ പ്രവർത്തികൾ എസ് ഐ യുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. മർദനത്തിൽ പരിക്കേറ്റ രാജനും പവിത്രനും ഇപ്പോഴും ചികിത്സയിലാണ്. എസ്.ഐക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ജനകീയ പ്രതിഷേധം ഉയരുമെന്നും സി പി ഐ എം ഏരിയ സെക്രട്ടറി പി ചാത്തു പ്രസ്താവനയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96822/what-about-si-action-should-be-taken-against-valayam-si-cpim-newpost)