---
title: "ശ്രദ്ധിക്കുക എല്ലൊടിയരുത് ! നാദാപുരം താലൂക്ക് ആശുപത്രിയിൽ അവധി ബോഡ്"
english_title: "Be careful not to fall! Leave Board at Nadapuram Taluk Hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96896/be-careful-not-to-fall-leave-board-at-nadapuram-taluk-hospital-newpost"
published_at: "2023-02-14T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb2dea11f0c_x_ray_pic.jpg"
keywords: []
---

# ശ്രദ്ധിക്കുക എല്ലൊടിയരുത് ! നാദാപുരം താലൂക്ക് ആശുപത്രിയിൽ അവധി ബോഡ്

> **Lead Summary:** **നാദാപുരം**: ശ്രദ്ധിക്കുക ഇന്ന് എല്ലൊടിയരുത്! നാദാപുരം താലൂക്ക് ആശുപത്രിയിൽ അപൂർവ്വ അവധിബോഡ്. സ്റ്റാഫിന് പിഎസ്‌സി പരീക്ഷയായതിനാൽ ഇന്ന് എക്സറേ ഉണ്ടായിരിക്കുന്നതല്ല എന്ന ബോർഡാണ് നാദാപുരം എക്സറേ യൂണിറ്റിന് മുന്നിൽ സ്ഥാപിച്ചത്. എക്സ്-റേ സമയം വെട്ടിക്കുറച്ചതിനുശേഷം കാണുന്ന മറ്റൊരു സൂചന ബോർഡാണിത്.

## Article Content

**നാദാപുരം**: ശ്രദ്ധിക്കുക ഇന്ന് എല്ലൊടിയരുത്! നാദാപുരം താലൂക്ക് ആശുപത്രിയിൽ അപൂർവ്വ അവധിബോഡ്. സ്റ്റാഫിന് പിഎസ്‌സി പരീക്ഷയായതിനാൽ ഇന്ന് എക്സറേ ഉണ്ടായിരിക്കുന്നതല്ല എന്ന ബോർഡാണ് നാദാപുരം എക്സറേ യൂണിറ്റിന് മുന്നിൽ സ്ഥാപിച്ചത്. എക്സ്-റേ സമയം വെട്ടിക്കുറച്ചതിനുശേഷം കാണുന്ന മറ്റൊരു സൂചന ബോർഡാണിത്.

മാസങ്ങളായി നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്ന എക്സറേ യൂണിറ്റിന്റെ സമയം ഈയിടെയാണ് വെട്ടി കുറച്ചത്. അതിനാൽ കൂടുതൽ തുക കൊടുത്തു സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് സാധാരണക്കാർ. അതിനിടെയാണ് വിചിത്രമായ ബോർഡുമായി വീണ്ടും നാദാപുരം ഗവ: താലൂക്ക് ആശുപത്രി മുന്നോട്ടുവന്നത്.

സ്റ്റാഫിന് പിഎസ്‌സി പരീക്ഷ ആയതിനാൽ ഇന്ന് എക്സറേ ഇല്ലത്രെ.! ഇത് സാധാരണ പാവപ്പെട്ട രോഗികളോട് ചെയ്യുന്ന ക്രൂരതയാണ്.പലരും താലൂക്ക് ആശുപത്രിയിൽ മികച്ച ചികിത്സ തേടി വരുമ്പോൾ, അവരെ മാനസികമായി തളർത്തുന്ന ഈ കാഴ്ച വേദനാജനകമാണ് .

വെട്ടിച്ചുരുക്കിയ എക്സ്-റേ സമയം പൂർവസ്ഥിതിയിലാക്കാൻ യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തുണ്ട്. കൂടാതെ ഇക്കാര്യങ്ങളിൽ ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉറപ്പും നൽകിയിട്ടുണ്ട്. അതിനിടയിലാണ് എക്സാമിന്റെ കാര്യം പറഞ്ഞുകൊണ്ട് പൊതുജന സേവനം ഇല്ലാതാക്കിയ ആശുപത്രിയുടെ നടപടി.

പ്രധാനപ്പെട്ട പ്രവർത്തി ദിവസം രോഗീ പരിചരണവും സേവനവും മാത്രം ലക്ഷ്യമായി പ്രവർത്തിക്കുന്ന ഒരു ഗവ:താലൂക്ക് ആശുപത്രിയുടെ എക്സ്-റേ കവാടത്തിനു മുന്നിൽ ഇന്ന് പരീക്ഷയായതിനാൽ എക്സറേ ഉണ്ടായിരിക്കുന്നില്ല എന്ന ബോർഡ് തീർത്തും പൊതുജന വിരുദ്ധമാണ്. പകരം സംവിധാനം ഉണ്ടാക്കാതെ ഇക്കാര്യത്തിൽ വീഴ്ച പറ്റിയ ആശുപത്രി അധികൃതർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് രോഗികൾക്കും സാധാരണക്കാർക്കും പറയുവാനുള്ളത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96896/be-careful-not-to-fall-leave-board-at-nadapuram-taluk-hospital-newpost)