---
title: "ക്ലാസായി 'ഈ കാസ് ; ശാഖാ സംഗമത്തിന് ആവേശ സമാപനം"
english_title: "class as 'e cas ; An exciting end to the branch meeting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96908/class-as-e-cas-an-exciting-end-to-the-branch-meeting"
published_at: "2023-02-14T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb338c07a94_sammelanam_1.jpg"
keywords: []
---

# ക്ലാസായി 'ഈ കാസ് ; ശാഖാ സംഗമത്തിന് ആവേശ സമാപനം

> **Lead Summary:** **തൂണേരി**: യൂത്ത് ലീഗ് ശാഖാ സംഗമത്തിന് ആവേശ സമാപനം. കോടഞ്ചേരി - കോട്ടേമ്പ്രം ശാഖ മുസ്ലിം യൂത്ത് ലീഗ് 'ഈകാസ് 2023' എന്ന ശീർഷകത്തിലാണ് ശാഖാ സംഗമം നടത്തിയത്. രക്ത പരിശോധന ക്യാമ്പ്, വനിതാ സംഗമം, പൊതുസമ്മേളനം എന്നിങ്ങനെ മൂന്ന് സെഷനുകളിൽ ആയിട്ടായിരുന്നു പരിപാടി. രാവിലെ രക്ത നിർണ്ണയ ക്യാമ്പും, ആരോഗ്യ സെമിനാറും നടന്നു. KPC തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**തൂണേരി**: യൂത്ത് ലീഗ് ശാഖാ സംഗമത്തിന് ആവേശ സമാപനം. കോടഞ്ചേരി - കോട്ടേമ്പ്രം ശാഖ മുസ്ലിം യൂത്ത് ലീഗ് 'ഈകാസ് 2023' എന്ന ശീർഷകത്തിലാണ് ശാഖാ സംഗമം നടത്തിയത്. രക്ത പരിശോധന ക്യാമ്പ്, വനിതാ സംഗമം, പൊതുസമ്മേളനം എന്നിങ്ങനെ മൂന്ന് സെഷനുകളിൽ ആയിട്ടായിരുന്നു പരിപാടി. രാവിലെ രക്ത നിർണ്ണയ ക്യാമ്പും, ആരോഗ്യ സെമിനാറും നടന്നു. KPC തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു.

റഹീസ് വി പി അദ്ധ്യക്ഷത വഹിച്ചു. ഹോപ്പ് ബ്ലഡ് ഡോണേർസ് പ്രസിഡണ്ട് നാസർ മാസ്റ്റർ ക്ലാസ്സെടുത്തു. പറകുന്നത്ത് മൊയ്തു ഹാജി, നിസാർ ഹാജി, നദീം എം.ടി എന്നിവർ പങ്കെടുത്തു . സമീർ പനോളി സ്വാഗതവും അഷറഫ് പാലേരി നന്ദിയും പറഞ്ഞു. വൈകിട്ട് 3 മണിക്ക് നടന്ന വനിതാ സംഗമത്തിൽ നൂറുകണക്കിന് വനിതകൾ പങ്കടുത്തു .ഫാത്തിമ അബൂബക്കർ മുഖവുര ഭാഷണം നടത്തി.റസീന എം.പി അദ്ധ്യക്ഷത വഹിച്ചു.

തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ഷാഹിന ഉദ്ഘാടനം നിർവ്വഹിച്ചു , ഹരിത ജില്ലാ പ്രസിഡണ്ട് റിസ്‌വാന ഷെറിൻ മുഖ്യപ്രഭാഷണം നടത്തി.എ ആമിന ടീച്ചർ മുഖ്യാതിഥിയായി . തൂണേരി ഗ്രാമ പഞ്ചായത്തിലെയും എടച്ചേരി ഗ്രാമ പഞ്ചായത്തിലെയും വനിതാ മെമ്പർമാർ ചടങ്ങിൽ പങ്കെടുത്തു. സാജി പൈക്കിലോട്ട്, ജമീല ടി.ടി.കെ ,നസീറ പാനോളി,കാട്ടിൽ പാത്തു, ആയിഷ സലിം എം ടി, ആയിഷ പി കെ സിഎന്നിവർ പങ്കെടുത്തു.

വൈകിട്ട് 7 മണിക്ക് ആരംഭിച്ച പൊതുസമ്മേളനം, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. മുഹമ്മദലി പി കെ അദ്ധ്യക്ഷത വഹിച്ചു. അസിം ചേമ്പ്ര മുഖ്യപ്രഭാഷണം നടത്തി.കാട്ടുമഠത്തിൽ അബൂബക്കർ ഹാജി, കാട്ടിൽ അബ്ദുല്ല ഹാജി , യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് എം കെ സമീർ, കെ എം സമീർ , പി കെ സി ഹമീദ്, ഫിർദൗസ് നാളൂർ, എൻ.ടി കെ ഹമീദ്, മബ്റൂഖ് എൻ സി, മുഹമ്മദ് പേരോട്, റിയാസ് കെ പി , ചുണ്ടയിൽ മുഹമ്മദ്, ഇബ്രാഹിം വി കെ എന്നിവർ സംസാരിച്ചു.ഹാരിസ് കോടഞ്ചേരി സ്വാഗതവും സഫ്രാൻ മലോൽ നന്ദിയും പറത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96908/class-as-e-cas-an-exciting-end-to-the-branch-meeting)