---
title: "സുരക്ഷിത ഭക്ഷണശാല; മെഡിക്കൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു"
english_title: "safe restaurant; Medical certificate issued"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96961/safe-restaurant-medical-certificate-issued"
published_at: "2023-02-14T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb5f4ec929f_certificate_pic.jpg"
keywords: []
---

# സുരക്ഷിത ഭക്ഷണശാല; മെഡിക്കൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

> **Lead Summary:** **നാദാപുരം**: നാദാപുരം ഗ്രാമപഞ്ചായത്തിൽ സുരക്ഷിത ഭക്ഷണശാലയ്ക്കായി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിലെ കാറ്ററിംഗ് മേഖലയിലുള്ള കേരള ഹോട്ടൽ & റസ്റ്റോറന്റ്, ബേക്കറി ,കൂൾബാർ & കാറ്ററിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ മൈക്രോ ഹെൽത്ത് ലാബിന്റെ സഹായത്തോടെയാണ് മെഡിക്കൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്.

## Article Content

**നാദാപുരം**: നാദാപുരം ഗ്രാമപഞ്ചായത്തിൽ സുരക്ഷിത ഭക്ഷണശാലയ്ക്കായി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിലെ കാറ്ററിംഗ് മേഖലയിലുള്ള കേരള ഹോട്ടൽ & റസ്റ്റോറന്റ്, ബേക്കറി ,കൂൾബാർ & കാറ്ററിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ മൈക്രോ ഹെൽത്ത് ലാബിന്റെ സഹായത്തോടെയാണ് മെഡിക്കൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്.

354 പേർക്ക് രക്ത പരിശോധന ,ശാരീരിക പരിശോധന ,കണ്ണ് പരിശോധന ,ലബോറട്ടറി പരിശോധന എന്നിവ നടത്തുകയും. തുടർന്നാണ് മെഡിക്കൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്. കൂടാതെ, ഈ മേഖലയിലുള്ളവർക്ക് ബോധവൽക്കരണവും സംഘടിപ്പിച്ചു. മെഡിക്കൽ സർട്ടിഫിക്കറ്റ് പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി വിതരണം ചെയ്തു. കെ പി വിനോദൻ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ്, ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു എന്നിവർ ശുചിത്വ റേറ്റിങ്ങിനെക്കുറിച്ചും. പി ജാബിർ, വി പി റാഷിദ്, പി ആയിഷ, എ സുകേഷ് സംസാരിക്കുകയും ചെയ്തു. ഭക്ഷ്യമലിനീകരണം,രാസ മലിനീകരണം,ജൈവമലിനീകരണം എന്നിവ പൂർണ്ണമായും ഒഴിവാക്കി

നാദാപുരത്ത് സുരക്ഷിത ഭക്ഷണശാലകൾ ഒരുക്കുക എന്ന ലക്ഷ്യത്തിന് വേണ്ടിയാണ് പൊതു അവബോധനവും മെഡിക്കൽ സർട്ടിഫിക്കറ്റ് വിതരണവും നടത്തിയത്. മുഴുവൻ ജീവനക്കാരും ഉടൻ തന്നെ മെഡിക്കൽ സർട്ടിഫിക്കറ്റ് കരസ്ഥ മാക്കണമെന്ന് പഞ്ചായത്ത് അധികൃതർ അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96961/safe-restaurant-medical-certificate-issued)