---
title: "പിഴ ചുമത്തി; കർശനമാക്കി ശുചിത്വ പരിശോധന"
english_title: "fined; Strict hygiene inspection"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/96998/fined-strict-hygiene-inspection"
published_at: "2023-02-14T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb7ec0af064_inspection.jpg"
keywords: []
---

# പിഴ ചുമത്തി; കർശനമാക്കി ശുചിത്വ പരിശോധന

> **Lead Summary:** **വാണിമേൽ: **വാണിമേൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചിത്വ പരിശോധന കർശനമാക്കി. ഗ്രാമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും, സംയുക്താഭിമുഖ്യത്തിലാണ് ശുചിത്വ പരിശോധനകൾ നടത്തിയത്.

## Article Content

**വാണിമേൽ: **വാണിമേൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചിത്വ പരിശോധന കർശനമാക്കി. ഗ്രാമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും, സംയുക്താഭിമുഖ്യത്തിലാണ് ശുചിത്വ പരിശോധനകൾ നടത്തിയത്.

ഭൂമിവാതുക്കൽ ടൗണിൽ മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നതും,ഓടകളിൽ മലിന ജലം ഒഴുക്കുന്നത് തടയുന്നതിനുമുള്ള നിർദ്ദേശങ്ങൾ നൽകി.

വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കൾ നിർമ്മിച്ച് വിതരണം ചെയ്ത റൂബി ബേക്കറി സ്ഥാപനത്തിന് 5000/- രൂപ പിഴയീടാക്കി. ശുചിത്വം പാലിക്കാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.

പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ കെ ജയരാജ് നേതൃത്വം നൽകി. ജൂനി: ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീജിത്ത്. കെ.കെ, വിജയരാഘവൻ.പി, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരായ ഷിജു പീറ്റർ , സുനിൽ ജോഫ്രി പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/96998/fined-strict-hygiene-inspection)