---
title: "ഇ- മദ്റസ; പ്രതീക്ഷയോടെ ആയിരങ്ങൾ"
english_title: "E- Madrasa; Hopefully thousands"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/97000/e-madrasa-hopefully-thousands"
published_at: "2023-02-14T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb8c71a8943_madrassa.jpg"
keywords: []
---

# ഇ- മദ്റസ; പ്രതീക്ഷയോടെ ആയിരങ്ങൾ

> **Lead Summary:** **നാദാപുരം: **അടുത്ത അധ്യയന വർഷം മുതൽ ഇ- മദ്രസകളുമായി സമസ്ത. അംഗീകൃത മദ്രസകൾ ഇല്ലാത്ത നാടുകളിലെ വിദ്യാർത്ഥികൾക്കും, പൊതുജനങ്ങൾക്കും വേണ്ടിയാണ് അടുത്ത അധ്യായന വർഷം മുതൽ ഇ- ലേണിങ് മദ്രസങ്ങൾ ആരംഭിക്കുന്നതെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നിർവാഹക സമിതി അറിയിച്ചു.

## Article Content

**നാദാപുരം: **അടുത്ത അധ്യയന വർഷം മുതൽ ഇ- മദ്രസകളുമായി സമസ്ത. അംഗീകൃത മദ്രസകൾ ഇല്ലാത്ത നാടുകളിലെ വിദ്യാർത്ഥികൾക്കും, പൊതുജനങ്ങൾക്കും വേണ്ടിയാണ് അടുത്ത അധ്യായന വർഷം മുതൽ ഇ- ലേണിങ് മദ്രസങ്ങൾ ആരംഭിക്കുന്നതെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നിർവാഹക സമിതി അറിയിച്ചു.

വിദേശരാജ്യങ്ങളിലടക്കം മദ്രസാ പഠനത്തിന് സൗകര്യമില്ലാത്ത പ്രദേശങ്ങളിലെ കുട്ടികൾക്ക് ഇ-ലേണിങ് മദ്രസ സംവിധാനം ഏറെ ഉപകാരപ്പെടും.

മാത്രമല്ല, മദ്രസ പഠനം നിർത്തിയ ശേഷം തുടർപഠനം ആഗ്രഹിക്കുന്ന നാദാപുരത്തുകാർക്കടക്കം, ഇത് വളരെ ഉപകാരപ്രദമാണ്. പ്രാഥമിക മതപഠനം ലഭിക്കാത്തവർക്കും പ്രത്യേക സിലബസ് ഇ- ലേണിങ്ങിൽ ഉണ്ടെന്നത് പ്രത്യേകതയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/97000/e-madrasa-hopefully-thousands)