---
title: "പ്രതിഭകൾക്കായി; പ്രതിഭാ സംഗമവും അനുമോദനവും"
english_title: "For talents; Pratibha Sangam and Appreciation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/97012/for-talents-pratibha-sangam-and-appreciation"
published_at: "2023-02-14T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb98d30e434_e_k_vijayan_pic.jpg"
keywords: []
---

# പ്രതിഭകൾക്കായി; പ്രതിഭാ സംഗമവും അനുമോദനവും

> **Lead Summary:** **നാദാപുരം: **നാദാപുരം ജി യു പി സ്‌കൂളിൽ പ്രതിഭാസംഗവും അനുമോദനവും നടത്തി. കഴിഞ്ഞ വർഷം നാദാപുരം ഗവ: യു പി സ്‌കൂളിൽ നിന്നും യു.എസ്.എസ്.നേടിയ 27 പ്രതിഭകള്‍ക്കുള്ള അനുമോദനവും ഉപഹാര സമർപ്പണവുമാണ് നടത്തിയത് . ഇ.കെ. വിജയന്‍ എം എല്‍.എ. ഉദ്ഘാടനവും പ്രതിഭകള്‍ക്കുള്ള ഉപഹാരസമര്‍പ്പണവും നിര്‍വഹിച്ചു.

## Article Content

**നാദാപുരം: **നാദാപുരം ജി യു പി സ്‌കൂളിൽ പ്രതിഭാസംഗവും അനുമോദനവും നടത്തി. കഴിഞ്ഞ വർഷം നാദാപുരം ഗവ: യു പി സ്‌കൂളിൽ നിന്നും യു.എസ്.എസ്.നേടിയ 27 പ്രതിഭകള്‍ക്കുള്ള അനുമോദനവും ഉപഹാര സമർപ്പണവുമാണ് നടത്തിയത് . ഇ.കെ. വിജയന്‍ എം എല്‍.എ. ഉദ്ഘാടനവും പ്രതിഭകള്‍ക്കുള്ള ഉപഹാരസമര്‍പ്പണവും നിര്‍വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി അധ്യക്ഷത വഹിച്ചു. പി.ടി.എ.പ്രസിഡന്റ്,ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം.സി.സുബൈര്‍ , വാര്‍ഡ് മെമ്പര്‍ കണേക്കല്‍ അബ്ബാസ് ,എച്ച്.എം ഇൻ ചാർജ് പ്രവീൺ മാസ്റ്റർ, പി.ടി.എ.പ്രതിനിധികളായ ടി.ബാബു,എ.കെ.സക്കീര്‍, റഹീം കോറോത്ത്,എം.ടി.മജീഷ് സംസാരിച്ചു .

ഡോക്ടർ ശശികുമാര്‍ പുറമേരി രക്ഷിതാക്കള്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസ്സ് നടത്തി. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ നാസർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഇ.ബഷീര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/97012/for-talents-pratibha-sangam-and-appreciation)