---
title: "നാടെന്നായി ഒരുമയോടെ; ഹെൽത്ത്‌ &വെൽനെസ്സ് സെന്റർ നാടിന് സമർപ്പിച്ചു"
english_title: " Together as a nation; Health & Wellness Center dedicated to Nadu"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/97022/together-as-a-nation-health-wellness-center-dedicated-to-nadu"
published_at: "2023-02-14T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eba041ee20a_health_center1.jpg"
keywords: []
---

# നാടെന്നായി ഒരുമയോടെ; ഹെൽത്ത്‌ &വെൽനെസ്സ് സെന്റർ നാടിന് സമർപ്പിച്ചു

> **Lead Summary:** **നാദാപുരം: **നാടിന്റെ ആഘോഷമായി ഹെൽത്ത് & വെൽനസ് സെന്റർ നാടിന് സമർപ്പിച്ചു. നാദാപുരം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ ചിയ്യൂർ ഹെൽത്ത്‌ &വെൽനെസ് സെന്റർ ആണ് ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഖില മര്യാട്ട് ഉൽഘാടനം ചെയ്തത്. ഒ.പി.ഭാസ്കരൻ അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം: **നാടിന്റെ ആഘോഷമായി ഹെൽത്ത് & വെൽനസ് സെന്റർ നാടിന് സമർപ്പിച്ചു. നാദാപുരം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ ചിയ്യൂർ ഹെൽത്ത്‌ &വെൽനെസ് സെന്റർ ആണ് ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഖില മര്യാട്ട് ഉൽഘാടനം ചെയ്തത്. ഒ.പി.ഭാസ്കരൻ അധ്യക്ഷത വഹിച്ചു.

റീന കിണമ്പ്രെമ്മൽ, പി. ചാത്തു, സുബൈർ കെ പി ,ഇ-കുഞ്ഞാലി ,പി.ഉമേഷ്‌, ജമാൽ ഹാജി, ടി. സുബൈർ, ഒ.കെ.അബ്ദുള്ള ഹാജി, ഇ.ഹാരിസ്, സറീന.ടി.പി, വസന്ത.ഒ.പി, ഉഷ.പി,ഫാത്തിമ സിസ്റ്റർ എന്നിവർ സംസാരിച്ചു. ഷംസു പാച്ചാക്കൂൽ നന്ദി പറഞ്ഞു.

ഉൽഘാടന ചടങ്ങിനു ശേഷം ബാൻഡ് മേളം, മുതിർന്നവരുടെ ഒപ്പന, നൃത്തം, വിവിധ കലാപരിപാടികൾ അരങ്ങേറി. കക്ഷിരാഷ്ട്രീയ ജാതി മത ഭേദമന്യേ ഹെൽത്ത് സെന്ററിനായി ജനങ്ങൾ ഒന്നിച്ച കാഴ്ച അത്യപൂർവ്വമായിരുന്നു. ഒരു ജനതയുടെ പ്രതീക്ഷയായിരുന്നു ഇന്ന് നിറവേറ്റിയത്. അതിന്റെ ഉത്സാഹം ജനങ്ങളിൽ പ്രകടമായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/97022/together-as-a-nation-health-wellness-center-dedicated-to-nadu)