---
title: "വീട് നിർമ്മാണം; നേതാക്കളും പോലീസും തമ്മിൽ വാക്കേറ്റം"
english_title: "house construction; Clash between leaders and police"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/97028/house-construction-clash-between-leaders-and-police"
published_at: "2023-02-14T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eba5b7b21fb_coloney.jpg"
keywords: []
---

# വീട് നിർമ്മാണം; നേതാക്കളും പോലീസും തമ്മിൽ വാക്കേറ്റം

> **Lead Summary:** **വിലങ്ങാട്: **ആദിവാസി വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് പോലീസും ബിജെപി നേതാക്കളും തമ്മിൽ വാക്കേറ്റം. കഴിഞ്ഞ പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ട വിലങ്ങാട് അടുപ്പിൽ കോളനിയിലെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ കേന്ദ്ര സഹായത്തോടെ വീട് നിർമ്മിച്ചു നൽകാൻ തീരുമാനിച്ചതിൽ അഴിമതി നടന്നതായി ബിജെപി നേതാക്കൾ ആരോപിച്ചിരുന്നു. സ്ഥലം സന്ദർശിക്കാൻ എത്തിയ ബിജെപി നേതാക്കളും പോലീസും തമ്മിൽ വാക്കേറ്റവും, ഉന്തും തള്ളുമുണ്ടായി.

## Article Content

**വിലങ്ങാട്: **ആദിവാസി വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് പോലീസും ബിജെപി നേതാക്കളും തമ്മിൽ വാക്കേറ്റം. കഴിഞ്ഞ പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ട വിലങ്ങാട് അടുപ്പിൽ കോളനിയിലെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ കേന്ദ്ര സഹായത്തോടെ വീട് നിർമ്മിച്ചു നൽകാൻ തീരുമാനിച്ചതിൽ അഴിമതി നടന്നതായി ബിജെപി നേതാക്കൾ ആരോപിച്ചിരുന്നു. സ്ഥലം സന്ദർശിക്കാൻ എത്തിയ ബിജെപി നേതാക്കളും പോലീസും തമ്മിൽ വാക്കേറ്റവും, ഉന്തും തള്ളുമുണ്ടായി.

യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് പ്രഫുൽ കൃഷ്ണ, ബിജെപി മേഖല വൈസ് പ്രസിഡണ്ട് എം പി രാജൻ, മറ്റു പ്രാദേശിക നേതാക്കളും രാവിലെ 11 30 ഓടെ വിലങ്ങാട് എത്തിയതായിരുന്നു. ആദിവാസികൾക്ക് വീട് നിർമ്മിക്കാനായി ഉരുട്ടിയിൽ കണ്ടെത്തിയ ഭൂമി ഇടപാട് ഒരുകോടി രൂപയോളം വെട്ടിപ്പാണ് റവന്യൂ ട്രൈബൽ ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേർന്ന് നടത്തിയത് എന്നാണ് ബിജെപിയുടെ ആരോപണം.

ഇത് അന്വേഷണ വിധേയമാക്കണമെന്നും, വനവാസികൾക്ക് വെറും 425 സ്ക്വയർഫീറ്റ് മാത്രമുള്ള വീട് 550 സ്ക്വയർ ഫീറ്റ് എങ്കിലും ആക്കി മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബിജെപി നേതാക്കൾ എത്തിയത്. കോളനിയിലെ 22 കുടുംബങ്ങൾക്ക് ബിജെപി സ്വന്തമായി നിർമ്മിക്കുന്ന വീടിൻറെ തറക്കല്ലിടൽ കർമ്മത്തിന് എത്തിയതായിരുന്നു നേതാക്കൾ.

ഇവരുടെ സന്ദർശന വിവരം അറിഞ്ഞ് കനത്ത പോലീസ് സംഘം പ്രദേശത്ത് നേരത്തെ തന്നെ നിലയുറപ്പിച്ചിരുന്നു. തറക്കല്ലിടൽ കർമ്മത്തിന് മുമ്പായി പൂജാകർമ്മങ്ങൾ നടത്താനുള്ള ബിജെപി നേതാക്കളുടെ നീക്കം പോലീസ് തടഞ്ഞതോടെ വാക്കേറ്റവും ഉന്തും തള്ളുമായി.എങ്കിലും വീടുകൾക്കുള്ള തറക്കല്ലിടൽ കർമ്മം പൂർത്തിയാക്കിയാണ് ബി ജെ പി നേതാക്കൾ മടങ്ങിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/97028/house-construction-clash-between-leaders-and-police)