---
title: "സമുദ്രവിസ്മയങ്ങള്‍ കാണാന്‍ നടി ശ്രീതു കൃഷ്ണന്‍ ഓഷ്യാനസില്‍"
english_title: "Actress Sreetu Krishnan at Oceanus to see the wonders of the ocean"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/97039/actress-sreetu-krishnan-at-oceanus-to-see-the-wonders-of-the-ocean"
published_at: "2023-02-14T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ebad1b353f7_sreethu_.jpg"
keywords: []
---

# സമുദ്രവിസ്മയങ്ങള്‍ കാണാന്‍ നടി ശ്രീതു കൃഷ്ണന്‍ ഓഷ്യാനസില്‍

> **Lead Summary:** **കൂത്തുപറമ്പ്: **കടലിന്റെ വിസ്മയക്കാഴ്ചകള്‍ കാണാന്‍ നടി ശ്രീതു കൃഷ്ണന്‍ കൂത്തുപറമ്പ് പാറാല്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഓഷ്യാനസില്‍ എത്തി. നീല്‍ എന്റര്‍ടൈന്‍മെന്റ് മാനേജിംഗ് ഡയറക്ടര്‍ നിമില്‍ കെകെ, ഷബീര്‍, സന്തോഷ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. അമ്മയറിയാതെ സീരിയലീലൂടെ കുടുംബങ്ങളുടെ ഹൃദയത്തില്‍ല ഇടം നേടിയ ശ്രീതുവിനെ കാണാന്‍ വന്‍ ജനക്കൂട്ടം എത്തിയിരുന്നു.

## Article Content

**കൂത്തുപറമ്പ്: **കടലിന്റെ വിസ്മയക്കാഴ്ചകള്‍ കാണാന്‍ നടി ശ്രീതു കൃഷ്ണന്‍ കൂത്തുപറമ്പ് പാറാല്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഓഷ്യാനസില്‍ എത്തി. നീല്‍ എന്റര്‍ടൈന്‍മെന്റ് മാനേജിംഗ് ഡയറക്ടര്‍ നിമില്‍ കെകെ, ഷബീര്‍, സന്തോഷ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. അമ്മയറിയാതെ സീരിയലീലൂടെ കുടുംബങ്ങളുടെ ഹൃദയത്തില്‍ല ഇടം നേടിയ ശ്രീതുവിനെ കാണാന്‍ വന്‍ ജനക്കൂട്ടം എത്തിയിരുന്നു.

ഓഷ്യാനസിലെ കാഴ്ചകള്‍ തന്നെ വിസ്മയിപ്പിച്ചതായി അവര്‍ പറഞ്ഞു. 6.5 കോടി രൂപ ചിലവില്‍ 200 അടി നീളത്തില്‍ നിര്‍മ്മിച്ച ലോകത്തിലെ ആദ്യത്തെ ചലിക്കുന്ന പോര്‍ട്ടബ്ള്‍ ടണല്‍ അക്വേറിയത്തില്‍ കടലിന്റെ അടിത്തട്ടിലെ അത്ഭുത കാഴ്ചകള്‍ ആവിഷ്‌ക്കരിക്കുന്ന പ്രദര്‍ശനം ഫെബ്രുവരി 27ന് സമാപിക്കും.

20 രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരത്തിലേറെ അലങ്കാരമത്സ്യങ്ങളും കടല്‍ ജീവികളും അവയ്ക്കായ് സമുദ്രവും ലഗൂണുകളും ആവാസ വ്യവസ്ഥയും പരിസ്ഥിതിയും പുനരാവിഷ്‌ക്കരിച്ചിരിക്കുകയാണ് ഈ പ്രദര്‍ശനത്തില്‍. പ്രദര്‍ശനം കാണാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ഇളവുകള്‍ നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും: 9895803231, 9895222356

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/97039/actress-sreetu-krishnan-at-oceanus-to-see-the-wonders-of-the-ocean)