---
title: "ജീവി താളം; ക്ലസ്റ്റർതല ക്യാമ്പ് നാദാപുരത്ത്"
english_title: "rhythm of life; Cluster level camp at Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/97042/rhythm-of-life-cluster-level-camp-at-nadapuram"
published_at: "2023-02-14T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ebaf634b760_jeevathalam_pic.jpg"
keywords: []
---

# ജീവി താളം; ക്ലസ്റ്റർതല ക്യാമ്പ് നാദാപുരത്ത്

> **Lead Summary:** **നാദാപുരം:** ജീവതാളം പദ്ധതിയുടെ ഭാഗമായി ക്ലസ്റ്റർ ക്യാമ്പ് നാദാപുരത്ത് സംഘടിപ്പിച്ചു.ജീവതാളം,സമഗ്ര സാമൂഹ്യാധിഷ്ഠിത ജീവിത ശൈലീ രോഗ നിർണ്ണയ പ്രതിരോധ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് ക്യാമ്പ്. നാദാപുരം ഗ്രാമപഞ്ചായത്തിലെ 22ാം വാർഡിൽ ജീവതാള പദ്ധതിയുടെ ഉദ്ഘാടനം നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി. മുഹമ്മദലി നിർവ്വഹിച്ചു.

## Article Content

**നാദാപുരം:** ജീവതാളം പദ്ധതിയുടെ ഭാഗമായി ക്ലസ്റ്റർ ക്യാമ്പ് നാദാപുരത്ത് സംഘടിപ്പിച്ചു.ജീവതാളം,സമഗ്ര സാമൂഹ്യാധിഷ്ഠിത ജീവിത ശൈലീ രോഗ നിർണ്ണയ പ്രതിരോധ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് ക്യാമ്പ്. നാദാപുരം ഗ്രാമപഞ്ചായത്തിലെ 22ാം വാർഡിൽ ജീവതാള പദ്ധതിയുടെ ഉദ്ഘാടനം നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി. മുഹമ്മദലി നിർവ്വഹിച്ചു.

വാർഡ് മെമ്പർ ജനീദ ഫിർദൗസ് അധ്യക്ഷത വഹിച്ചു. ആയുർവേദ മെഡിക്കൽ ഡോക്ടർ മുംതാസ്, ജെ എച്ച് ഐ കുഞ്ഞി മുഹമ്മദ് എന്നിവർ ബോധവൽക്കരണ ക്ലാസെടുത്തു. കോമത്ത് ഫൈസൽ, ഇസ്മായിൽ മുളക് പാട്ടത്തിൽ, റഹീം കോറോത്ത്, വി.പി. ഫൈസൽ സംസാരിച്ചു.

ജെ എച്ച് ഐ പ്രീജിത്ത്,ജെ.പി.എച്ച് അനു സിസ്റ്റർ, ആശാ വർക്കർമാർ എന്നിവരുടെ നേതൃത്വത്തിൽ സ്ക്രീനിംങ് നടത്തി. വാർഡ് കൺവീനർ കരീം വലിയ കണ്ണോത്ത് സ്വാഗതവും, ആശാവർക്കർ രജിഷ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടേയും മുതിർന്നവരുടേയും കലാപരിപാടികളും പോഷകാഹാരങ്ങളുടെ പ്രദർശനവും നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/97042/rhythm-of-life-cluster-level-camp-at-nadapuram)