---
title: "സെസ് പിൻവലിക്കുക; വർദ്ധിപ്പിച്ച ഇന്ധന സെസ് അനാവശ്യം. ഐ.എൻ.ടി.യു.സി"
english_title: "Withdrawal of Cess; Increased fuel cess unnecessary. INTUC"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/97070/withdrawal-of-cess-increased-fuel-cess-unnecessary-intuc"
published_at: "2023-02-14T23:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ebd209d8579_INTCU.jpg"
keywords: []
---

# സെസ് പിൻവലിക്കുക; വർദ്ധിപ്പിച്ച ഇന്ധന സെസ് അനാവശ്യം. ഐ.എൻ.ടി.യു.സി

> **Lead Summary:** **നാദാപുരം: **സർക്കാർ വർധിപ്പിച്ച ഇന്ധന സെസ് പിൻവലിക്കണമെന്ന് ഐഎൻടിയുസി ആവശ്യപ്പെട്ടു. നിർമ്മാണ മേഖല സ്തംഭിപ്പിക്കുന്ന ഇന്ധന സെസ് ഉൾപ്പെടെയുള്ള നികുതി വർദ്ധനവ് അടിയന്തരമായി പിൻവലിക്കണം. ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച അധികഭാരം ഉപേക്ഷിക്കുക.

## Article Content

**നാദാപുരം: **സർക്കാർ വർധിപ്പിച്ച ഇന്ധന സെസ് പിൻവലിക്കണമെന്ന് ഐഎൻടിയുസി ആവശ്യപ്പെട്ടു. നിർമ്മാണ മേഖല സ്തംഭിപ്പിക്കുന്ന ഇന്ധന സെസ് ഉൾപ്പെടെയുള്ള നികുതി വർദ്ധനവ് അടിയന്തരമായി പിൻവലിക്കണം. ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച അധികഭാരം ഉപേക്ഷിക്കുക.

അവശതയനുഭവിക്കുന്ന നിർമ്മാണ മേഖലയിലെ തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യുക. ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ ഐ.എൻ.ടി.യു.സി നാദാപുരം നിയോജകമണ്ഡലം യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തിൽ അനന്തൻ കിഴക്കയിൽ അധ്യക്ഷത വഹിച്ചു.

ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡണ്ട് കെ പി കരുണൻ ഉദ്ഘാടനം ചെയ്തു. അനിൽകുമാർ ചേലങ്ങാട്ടിൽ, കെ പി പത്മനാഭൻ, രാജൻ സിഎം, വിനോദൻ, വി.പി സുകുമാരൻ, കെ കെ ബാലൻ, എ. സുരേഷ് ബാബു തിനൂർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/97070/withdrawal-of-cess-increased-fuel-cess-unnecessary-intuc)