---
title: "ജനകീയാസൂത്രണ പദ്ധതി; നാദാപുരം ഗ്രാമപഞ്ചായത്തിൽ ആവശ്യമരുന്ന് സൗജന്യമായി വിതരണം ചെയ്തു"
english_title: "Population Planning; Necessary medicines were distributed free of cost in Nadapuram Gram Panchayat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/97242/population-planning-necessary-medicines-were-distributed-free-of-cost-in-nadapuram-gram-panchayat"
published_at: "2023-02-15T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ecc42810641_health_pic.jpg"
keywords: []
---

# ജനകീയാസൂത്രണ പദ്ധതി; നാദാപുരം ഗ്രാമപഞ്ചായത്തിൽ ആവശ്യമരുന്ന് സൗജന്യമായി വിതരണം ചെയ്തു

> **Lead Summary:** **നാദാപുരം: **വയോജനങ്ങളെ ചേർത്തുപിടിച്ച് നാദാപുരം ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 60 വയസ്സ് കഴിഞ്ഞ നിത്യ രോഗികളായ 150 പേർക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തു. ,ഷുഗർ,പ്രഷർ, രക്ത ഓട്ട കുറവ് എന്നീ അസുഖങ്ങൾക്ക് സ്ഥിരമായി മരുന്നു കഴിക്കുന്നവർക്കാണ് മൂന്നുമാസത്തേക്ക് സപ്ലൈകോ മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്നു വാങ്ങി വിതരണം ചെയ്തത്.

## Article Content

**നാദാപുരം: **വയോജനങ്ങളെ ചേർത്തുപിടിച്ച് നാദാപുരം ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 60 വയസ്സ് കഴിഞ്ഞ നിത്യ രോഗികളായ 150 പേർക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തു. ,ഷുഗർ,പ്രഷർ, രക്ത ഓട്ട കുറവ് എന്നീ അസുഖങ്ങൾക്ക് സ്ഥിരമായി മരുന്നു കഴിക്കുന്നവർക്കാണ് മൂന്നുമാസത്തേക്ക് സപ്ലൈകോ മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്നു വാങ്ങി വിതരണം ചെയ്തത്.

കൂടാതെ ഇൻസുലിനും വിതരണം ചെയ്തു .മരുന്ന് വിതരണം ചെയ്യുന്നതിന് മുമ്പ് രോഗികളുടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. നാദാപുരം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ വാർഡുകളിൽ രൂപീകരിച്ച വയോജനസഭ അംഗങ്ങൾക്കാണ് പ്രസിഡണ്ട് വി വി മുഹമ്മദലി മരുന്ന് വിതരണം ചെയ്തത്. പരിപാടിയിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.സി സുബൈർ അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.കെ നാസർ, ജനീദാ ഫിർദൗസ്, നിർവഹണ ഉദ്യോഗസ്ഥയായ താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ: ജമീല, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ്,വാർഡ് മെമ്പർ പി.പി ബാലകൃഷ്ണൻ, താലൂക്ക് ഹോസ്പിറ്റൽ ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രസാദ്, നേഴ്സ് ആതിര സംസാരിച്ചു. ഓരോ വാർഡിൽ നിന്നും വന്ന വയോജനങ്ങൾക്ക് പ്രത്യേക കൗണ്ടർ പ്രകാരമാണ് മരുന്ന് വിതരണം ചെയ്തത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/97242/population-planning-necessary-medicines-were-distributed-free-of-cost-in-nadapuram-gram-panchayat)