---
title: "കോടികളുണ്ട് പാഴാക്കുകയാണ് പഞ്ചായത്ത്; ഗുരുതര ആരോപണവുമായി നാദാപുരം ഗ്രാമപഞ്ചായത്ത് മെമ്പർ"
english_title: "Panchayat is wasting crores; Nadapuram gram panchayat member with serious allegations"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/97249/panchayat-is-wasting-crores-nadapuram-gram-panchayat-member-with-serious-allegations"
published_at: "2023-02-15T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ecd1330ec79_member_3.jpg"
keywords: []
---

# കോടികളുണ്ട് പാഴാക്കുകയാണ് പഞ്ചായത്ത്; ഗുരുതര ആരോപണവുമായി നാദാപുരം ഗ്രാമപഞ്ചായത്ത് മെമ്പർ

> **Lead Summary:** **നാദാപുരം:** കേരള സർക്കാർ അനുവദിക്കുന്ന കോടികൾ നാദാപുരത്ത് പാഴാക്കുന്നു. ഗുരുതര ആരോപണവുമായി പത്താം വാർഡ് മെമ്പർ നിഷാ മനോജ് രംഗത്ത്. പഞ്ചായത്തിന് അനുവദിച്ച ഒരു കോടി രൂപ ഫണ്ട് ഉടനെ ലാപ്സ് ആകാനുള്ള സാധ്യതയുണ്ട്. അതേപോലെ മൂന്ന് കോടി രൂപയുടെ അലൈൻമെന്റ് തയ്യാറാക്കാൻ നിർദ്ദേശിച്ചിരുന്നു. പക്ഷേ ഇതുവരെ ആ അലൈൻമെന്റ് പൂർത്തിയാക്കിയിട്ടില്ല.

## Article Content

**നാദാപുരം:** കേരള സർക്കാർ അനുവദിക്കുന്ന കോടികൾ നാദാപുരത്ത് പാഴാക്കുന്നു. ഗുരുതര ആരോപണവുമായി പത്താം വാർഡ് മെമ്പർ നിഷാ മനോജ് രംഗത്ത്. പഞ്ചായത്തിന് അനുവദിച്ച ഒരു കോടി രൂപ ഫണ്ട് ഉടനെ ലാപ്സ് ആകാനുള്ള സാധ്യതയുണ്ട്. അതേപോലെ മൂന്ന് കോടി രൂപയുടെ അലൈൻമെന്റ് തയ്യാറാക്കാൻ നിർദ്ദേശിച്ചിരുന്നു. പക്ഷേ ഇതുവരെ ആ അലൈൻമെന്റ് പൂർത്തിയാക്കിയിട്ടില്ല.

മാത്രമല്ല 25 ലക്ഷം രൂപയുടെ കൺവെർട്ടിന്റെ ബാക്കിയുള്ള തുക കൊണ്ട് വാണിയൂർ റോഡിൽ ഡ്രൈനേജ് ഇല്ലാത്ത ഭാഗങ്ങളിൽ ഡ്രൈനേജ് നിർമ്മിക്കാമെന്ന ഉറപ്പു നൽകിയിരുന്നു. പക്ഷേ രണ്ടുദിവസം മുമ്പ് അത് സ്ഥലമുടമ തടയുകയാണ് ഉണ്ടായത്. തുടർന്ന് വാർഡ് മെമ്പറുടെ അധ്യക്ഷതയിൽ കമ്മിറ്റി ചേർന്ന് സ്ഥലം ഉടമയുമായി സംസാരിക്കാം എന്ന ധാരണ ഉണ്ടായെങ്കിലും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇക്കാര്യത്തിൽ അമാന്തം കാണിക്കുന്നതായി പരാതിയുണ്ട്. 

പ്രശ്നം പരിഹരിക്കുവാനുള്ള ശക്തമായ ശ്രമം പ്രസിഡന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ലെന്നും അതുകൊണ്ട് പത്താം വാർഡിലെ വികസനം സ്തംഭനാവസ്ഥയിൽ ആണെന്നും വാർഡ് മെമ്പർ ചൂണ്ടിക്കാട്ടി. ഇക്കാര്യം വാർഡ് മെമ്പർ തന്റെ പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. വിവിധ പദ്ധതികൾക്കായി കോടികൾ വകയിരുത്തുന്ന സർക്കാരിനെ വഞ്ചിക്കുന്ന നിലപാടാണ് പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. ഇത് പത്താം വാർഡിനോടും ജനങ്ങളോടും ചെയ്യുന്ന അനീതിയാണെന്ന് വാർഡ് മെമ്പർ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/97249/panchayat-is-wasting-crores-nadapuram-gram-panchayat-member-with-serious-allegations)