---
title: "ശാസ്ത്ര ദിനം; ഓൺലൈൻ സയൻസ് ക്വിസ് 28-ന്"
english_title: "Science Day; Online Science Quiz on 28th"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/97253/science-day-online-science-quiz-on-28th"
published_at: "2023-02-15T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ecd51584bcb_quiz.jpg"
keywords: []
---

# ശാസ്ത്ര ദിനം; ഓൺലൈൻ സയൻസ് ക്വിസ് 28-ന്

> **Lead Summary:** **നാദാപുരം: **പത്താം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം. ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി ഓൺലൈൻ സയൻസ് ക്വിസ് സംഘടിപ്പിക്കുന്നു. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന IQ കരിയർ എന്ന സംഘടനയാണ് ക്വിസ് സംഘടിപ്പിക്കുന്നത്.

## Article Content

**നാദാപുരം: **പത്താം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം. ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി ഓൺലൈൻ സയൻസ് ക്വിസ് സംഘടിപ്പിക്കുന്നു. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന IQ കരിയർ എന്ന സംഘടനയാണ് ക്വിസ് സംഘടിപ്പിക്കുന്നത്.

28ന് വൈകിട്ട് 7:30 മുതൽ 8 മണി വരെയാണ് പരീക്ഷ നടക്കുന്നത്. അടിസ്ഥാന ശാസ്ത്രം, ഗണിതശാസ്ത്രം, പൊതുവിജ്ഞാനം തുടങ്ങിയ മേഖലകളിൽ നിന്നാണ് ചോദ്യങ്ങൾ ഉണ്ടാവുക. ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന ഒരു വിദ്യാർത്ഥിക്ക് ‘SAMSUNG GALAXY TAB A8’ സമ്മാനമായി ലഭിക്കുന്നതാണ്.

പങ്കെടുക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും ഡിജിറ്റൽ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കുന്നതിന് പ്രത്യേകം ഫീ ഒന്നും തന്നെ ഇല്ല. രജിസ്റ്റർ ചെയ്യുന്നതിനായി shorturl.at/dsuW6 എന്ന ലിങ്ക് സന്ദർശിക്കുക. Helpline: 7907248669,

Email: talentexam.iq@gmail.com

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/97253/science-day-online-science-quiz-on-28th)