---
title: "ആശ്വാസമായി; നാട്ടുകാർക്ക് കുടിനീരിനായി കിണറും"
english_title: "As a relief; A well for drinking water for the locals"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/97309/as-a-relief-a-well-for-drinking-water-for-the-locals"
published_at: "2023-02-15T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ed063cd02b1_vellam_pic.jpg"
keywords: []
---

# ആശ്വാസമായി; നാട്ടുകാർക്ക് കുടിനീരിനായി കിണറും

> **Lead Summary:** **നാദാപുരം: **നാദാപുരം ഗ്രാമപഞ്ചായത്തിൽ നാട്ടുകാർക്കാശ്വാസമായി ഗ്രാമപഞ്ചായത്ത് അംഗനവാടി വാർഡ് 15ൽ കുടിവെള്ള പദ്ധതി കിണർ ഉദ്ഘടനം ചെയ്തു. നാദാപുരം ഗ്രാമപഞ്ചായത്ത് വി വി മുഹമ്മദലിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. വാർഡ് മെമ്പർ വി അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം: **നാദാപുരം ഗ്രാമപഞ്ചായത്തിൽ നാട്ടുകാർക്കാശ്വാസമായി ഗ്രാമപഞ്ചായത്ത് അംഗനവാടി വാർഡ് 15ൽ കുടിവെള്ള പദ്ധതി കിണർ ഉദ്ഘടനം ചെയ്തു. നാദാപുരം ഗ്രാമപഞ്ചായത്ത് വി വി മുഹമ്മദലിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. വാർഡ് മെമ്പർ വി അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ നാസർ, എ.സജീവൻ, എ പി അബൂബക്കർ, എ കെ രവി, പ്രേമദാസ് കിഴക്കേടത്,ജയദേവൻ കരിങ്ങാടി, ഇ എം അബ്ദുള്ള, മുഹമ്മദ്‌ തങ്ങൾ, ശാക്കിർ എ കെ സംബന്ധിച്ചു. കടുത്ത വേനലിനു മുമ്പേ കുടിവെള്ള സ്രോതസ്സ് ഉദ്ഘാടനം ചെയ്തത് നാട്ടുകാർക്ക് വലിയ ആശ്വാസമായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/97309/as-a-relief-a-well-for-drinking-water-for-the-locals)