---
title: "നൂറാം വാർഷികത്തിലേക്ക്; ഒരു ജനതയുടെ ജീവനാഡിയായി പുളിയാവ് ഗവ: എൽ.പി സ്കൂൾ"
english_title: "to the centenary; Puliav Govt as the lifeblood of a nation: LP School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/97323/to-the-centenary-puliav-govt-as-the-lifeblood-of-a-nation-lp-school"
published_at: "2023-02-15T23:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ed198856ecc_school_1.jpg"
keywords: []
---

# നൂറാം വാർഷികത്തിലേക്ക്; ഒരു ജനതയുടെ ജീവനാഡിയായി പുളിയാവ് ഗവ: എൽ.പി സ്കൂൾ

> **Lead Summary:** **നാദാപുരം: **കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ പുളിയാവിലെ ജനഹൃദയങ്ങളിൽ ജീവനാഡിയായി നിലനിൽക്കുന്നപുളിയാവ് ഗവ: എൽ.പി സ്കൂൾ അതിന്റെ നൂറാം വാർഷികം ആഘോഷിക്കുകയാണ്. വിളംബര ഘോഷയാത്രയോടു കൂടിയാണ് നൂറാം വാർഷികാഘോഷം ആരംഭിച്ചത്.

## Article Content

**നാദാപുരം: **കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ പുളിയാവിലെ ജനഹൃദയങ്ങളിൽ ജീവനാഡിയായി നിലനിൽക്കുന്നപുളിയാവ് ഗവ: എൽ.പി സ്കൂൾ അതിന്റെ നൂറാം വാർഷികം ആഘോഷിക്കുകയാണ്. വിളംബര ഘോഷയാത്രയോടു കൂടിയാണ് നൂറാം വാർഷികാഘോഷം ആരംഭിച്ചത്.

പതിനാറാം തീയതി പൂർവാധ്യാപക, വിദ്യാർത്ഥി സംഗമവും പതിനേഴാം തീയതി 3 മണി മുതൽ കുട്ടികളുടെ കലാപരിപാടികളോടു കൂടെ നൂറാം വാർഷികാഘോഷ സമ്മേളനവും ആരംഭിക്കും. 4 മണിക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരത്തിന്റെ അദ്ധ്യക്ഷതയിൽ നാദാപുരം എംഎൽഎ ഇ കെ വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും.

കൂടാതെ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക മേഖലകളിലെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും. തുടർന്ന് സ്കൂളിലെ കുട്ടികളുടെ കലാപരിപാടികളും സംഗീത നിശയും അരങ്ങേറും. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിയാണ് നൂറാം വാർഷികാഘോഷമായി ബന്ധപ്പെട്ട് ആസൂത്രണം ചെയ്തിരിക്കുന്നത്. കൂടാതെ കുട്ടികൾക്കും നാട്ടുകാർക്കും രക്ഷിതാക്കൾക്കും ഉപകാരപ്രദമായ പദ്ധതികളാണ് നടപ്പിലാക്കാനുദ്ദേശിക്കുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/97323/to-the-centenary-puliav-govt-as-the-lifeblood-of-a-nation-lp-school)