---
title: "എസ്.എഫ്.ഐ നാദാപുരം ഏരിയ സമ്മേളനം;നാദാപുരം കോളേജ് വികസനം സാധ്യമാക്കണമെന്ന്  എസ്.എഫ്.ഐ നാദാപുരം ഏരിയ സമ്മേളനം "
english_title: "SFI Nadapuram Area Conference: SFI Nadapuram Area Conference wants to make development of Nadapuram College possible."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/97332/sfi-nadapuram-area-conference-sfi-nadapuram-area-conference-wants-to-make-development-of-nadapuram-college-possible"
published_at: "2023-02-15T23:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ed1da0ef1be_s_f_i_pic.jpg"
keywords: []
---

# എസ്.എഫ്.ഐ നാദാപുരം ഏരിയ സമ്മേളനം;നാദാപുരം കോളേജ് വികസനം സാധ്യമാക്കണമെന്ന്  എസ്.എഫ്.ഐ നാദാപുരം ഏരിയ സമ്മേളനം 

> **Lead Summary:** **എടച്ചേരി: **നാദാപുരം ഗവ: കോളേജിന്റെ സമഗ്രമായ വികസനം സാധ്യമാക്കണമെന്ന് . എസ്എഫ്ഐ നാദാപുരം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സ: ധീരജ് നഗർ എടച്ചേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവ് മഹീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

## Article Content

**എടച്ചേരി: **നാദാപുരം ഗവ: കോളേജിന്റെ സമഗ്രമായ വികസനം സാധ്യമാക്കണമെന്ന് . എസ്എഫ്ഐ നാദാപുരം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സ: ധീരജ് നഗർ എടച്ചേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവ് മഹീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ഏരിയാ പ്രസിഡണ്ട് കെ സി. രധുൻരാജ് പതാക ഉയർത്തി. കെ സി രധുൻരാജ്, അശ്വിനി രാജീവ്, സുദേവ്, അഭയ് എന്നിവരടങ്ങിയ പ്രസിഡിയം സമ്മേളനം നിയന്ത്രിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി കെ വി അനുരാഗ്, ജില്ലാ പ്രസിഡണ്ട് പി താജുദ്ദീൻ, സംസ്ഥാന കമ്മിറ്റി അംഗം മിഥുൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം നന്ദന, ജില്ലാ കമ്മിറ്റി അംഗം അലീന പങ്കെടുത്തു.

തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ സെക്രട്ടറിയായി കെ കെ അഭിനവിനെയും, പ്രസിഡണ്ടായി ധർമ്മനെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ട്മാർ ശ്രീരാഗ് എം ടി, അശ്വിനി രാജീവ്. ജോയിൻറ് സെക്രട്ടറിമാർ സുദേവ്, അരുൺ കെ ടി കെ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/97332/sfi-nadapuram-area-conference-sfi-nadapuram-area-conference-wants-to-make-development-of-nadapuram-college-possible)