---
title: "നാടിനെ കാക്കാൻ; സബ് ഇൻസ്പെക്ടർമാരായി നാദാപുരത്തുകാർ"
english_title: "To protect the country; Nadapurats as sub-inspectors"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/97336/to-protect-the-country-nadapurats-as-sub-inspectors"
published_at: "2023-02-15T23:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ed25b476935_police_.jpg"
keywords: []
---

# നാടിനെ കാക്കാൻ; സബ് ഇൻസ്പെക്ടർമാരായി നാദാപുരത്തുകാർ

> **Lead Summary:** **നാദാപുരം:** ക്രമസമാധാന പരിപാലനത്തോടെ നാടിനെ കാക്കാൻ രണ്ട് നാദാപുരത്തുകാർ. കുറ്റ്യാടി പോലീസ് സ്റ്റേഷനിലും, വടകര കോസ്റ്റൽ പോലീസ് സ്റ്റേഷനിലും സബ് ഇൻസ്പെക്ടർമാരായി സേവനം ചെയ്യുന്നത് നാദാപുരത്തെ 2 അബ്ദുൽസലാമുമാർ ആണ്.

## Article Content

**നാദാപുരം:** ക്രമസമാധാന പരിപാലനത്തോടെ നാടിനെ കാക്കാൻ രണ്ട് നാദാപുരത്തുകാർ. കുറ്റ്യാടി പോലീസ് സ്റ്റേഷനിലും, വടകര കോസ്റ്റൽ പോലീസ് സ്റ്റേഷനിലും സബ് ഇൻസ്പെക്ടർമാരായി സേവനം ചെയ്യുന്നത് നാദാപുരത്തെ 2 അബ്ദുൽസലാമുമാർ ആണ്.

നാദാപുരം കരുവാരിയിൽ നാമത്ത് അബ്ദുസ്സലാം ഇപ്പോൾ വടകര കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ആണ്. ഈയിടെയായി പ്രമോഷൻ ലഭിച്ച കക്കം വെള്ളിയിലെ പി കെ അബ്ദുൽ സലാം കുറ്റ്യാടി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ആണ്.

രണ്ടുപേരുടെയും വീട് സ്ഥിതി ചെയ്യുന്നത് അരക്കിലോമീറ്റർ മാത്രം വ്യത്യാസത്തിലാണ്. 1997-98 കാലത്ത് ഇരുവരും കണ്ണൂർ കെ.ഇ.പി നാലാം ബറ്റാലിയനിൽ നിന്ന് ട്രെയിനിങ് പൂർത്തിയാക്കി സ്വന്തം ജില്ലയായ കോഴിക്കോട്ടേക്ക് മാറുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/97336/to-protect-the-country-nadapurats-as-sub-inspectors)