---
title: "ദശവാർഷിക നിറവിൽ; എസ് ഐ വനിതാ ആട്സ് & സയൻസ് കോളേജ് ആഘോഷം 20 ന് തുടങ്ങും"
english_title: "On the tenth anniversary; SI Women Arts & Science College celebration will start on 20"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/97478/on-the-tenth-anniversary-si-women-arts-science-college-celebration-will-start-on-20"
published_at: "2023-02-16T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee0d5ba2d35_parakkadavu_pic.jpg"
keywords: []
---

# ദശവാർഷിക നിറവിൽ; എസ് ഐ വനിതാ ആട്സ് & സയൻസ് കോളേജ് ആഘോഷം 20 ന് തുടങ്ങും

> **Lead Summary:** **പാറക്കടവ്: ** ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് പെൺകുട്ടികളെ കൈപിടിച്ചുയർത്തിയ എസ് ഐ വനിതാ ആട്സ് & സയൻസ് കോളേജ് ദശവാർഷിക നിറവിൽ.20ന് രാവിലെ 10ന് കെ മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും .

## Article Content

**പാറക്കടവ്: ** ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് പെൺകുട്ടികളെ കൈപിടിച്ചുയർത്തിയ എസ് ഐ വനിതാ ആട്സ് & സയൻസ് കോളേജ് ദശവാർഷിക നിറവിൽ.20ന് രാവിലെ 10ന് കെ മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും .

ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഇതോടൊന്നിച്ച് കരിയർ ഗൈഡൻസിനും തൊഴിൽ പരിശീലനത്തിനും മറ്റു വിവിധ ട്രെയിനിങ് പ്രോഗ്രാമുകൾക്കുമായി സംവിധാനിച്ചിട്ടുള്ള SIRAT എന്ന സംരംഭത്തിന്റെ ഉദ്ഘാടനം ഇ കെ വിജയൻ എം എൽ എ നിർവഹിക്കും.

ചടങ്ങിൽ പ്രൊഫ. പി മമ്മു അധ്യക്ഷത വഹിക്കും. വാർത്താ സമ്മേളനത്തിൽ പ്രൊഫ. പി മമ്മു, അഹമ്മദ് പുന്നക്കൽ, പ്രിൻസിപ്പൽ ഡോ. പുത്തൂർ മുസ്തഫ, ഹമീദ് അമ്പലത്തിങ്കൽ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/97478/on-the-tenth-anniversary-si-women-arts-science-college-celebration-will-start-on-20)