---
title: "ആവേശത്തോടെ; ഐ യൂ എം എൽ ജില്ലാ സമ്മേളനത്തിന് ഇനി രണ്ടു നാൾ"
english_title: "enthusiastically; Two days left for the IUML district conference"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/97500/enthusiastically-two-days-left-for-the-iuml-district-conference"
published_at: "2023-02-16T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee2fdc6db63_iuml_1.jpg"
keywords: []
---

# ആവേശത്തോടെ; ഐ യൂ എം എൽ ജില്ലാ സമ്മേളനത്തിന് ഇനി രണ്ടു നാൾ

> **Lead Summary:** **നാദാപുരം: ** ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഇനി രണ്ടു നാൾ മാത്രം ഫെബ്രുവരി 18ന് മുതൽ 28 വരെയാണ് സമ്മേളനം. ജില്ലയുടെ ഹൃദയമായ കോഴിക്കോട് നഗരിയിൽ ഫെബ്രുവരി 26ന് വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് വച്ചാണ് പൊതുസമ്മേളനം നടക്കുക. സമ്മേളനത്തോടനുബന്ധിച്ച് പ്രതിനിധി സമ്മേളനം, വനിതാ സംഗമം, സെമിനാർ, ക്യാമ്പസ് പാർലമെൻറ് എന്നിവ നടക്കും.

## Article Content

**നാദാപുരം: ** ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഇനി രണ്ടു നാൾ മാത്രം ഫെബ്രുവരി 18ന് മുതൽ 28 വരെയാണ് സമ്മേളനം. ജില്ലയുടെ ഹൃദയമായ കോഴിക്കോട് നഗരിയിൽ ഫെബ്രുവരി 26ന് വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് വച്ചാണ് പൊതുസമ്മേളനം നടക്കുക. സമ്മേളനത്തോടനുബന്ധിച്ച് പ്രതിനിധി സമ്മേളനം, വനിതാ സംഗമം, സെമിനാർ, ക്യാമ്പസ് പാർലമെൻറ് എന്നിവ നടക്കും.

പത്തു പഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്ന നാദാപുരം നിയോജകമണ്ഡലത്തിലെ മുസ്ലിം ലീഗ് പ്രവർത്തകരെ സംബന്ധിച്ചിടത്തോളം കോഴിക്കോട് ജില്ലാ സമ്മേളനത്തിനായി വലിയ ആവേശത്തിലാണ്. സമ്മേളനത്തിനായുള്ള പതാക മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ: ഖാദർ മൊയ്തീനിൽ നിന്നും, ചെന്നൈയിൽ വെച്ചു കോഴിക്കോട് ജില്ലാ ഭാരവാഹികളായ എം എ റസാക്ക് മാസ്റ്റർ, സിപിഐ അസീസ് മറ്റു ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു.

തുടർന്ന് മുസ്ലിംലീഗിന്റെ പിതാവ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ ഖബറിടം സന്ദർശിച്ചതിനുശേഷമാണ് മടങ്ങിയത്. കോഴിക്കോട് ജില്ലയിലെ മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ചു വലിയ സ്വീകാര്യതയാണ് കഴിഞ്ഞമാസം സമാപിച്ച നാദാപുരം മണ്ഡലം സമ്മേളനത്തിന് ജനങ്ങൾക്കിടയിൽ നിന്നും ലഭിച്ചത്. വിവിധ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് മത്സരബുദ്ധിയോടെ റാലിയും നടത്തി എന്നത് വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/97500/enthusiastically-two-days-left-for-the-iuml-district-conference)