---
title: "കുടിവെള്ള വിതരണത്തിന് മൺ കൂജ; നല്ല പാഠവുമായി മുതുവടത്തൂർ മാപ്പിള യു.പി സ്കൂൾ"
english_title: "Man Kouja for drinking water supply; Muthuvadthur Mappila UP School with good lessons"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/97527/man-kouja-for-drinking-water-supply-muthuvadthur-mappila-up-school-with-good-lessons"
published_at: "2023-02-16T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee41d6a936d_kooja_pic.jpg"
keywords: []
---

# കുടിവെള്ള വിതരണത്തിന് മൺ കൂജ; നല്ല പാഠവുമായി മുതുവടത്തൂർ മാപ്പിള യു.പി സ്കൂൾ

> **Lead Summary:** **എടച്ചേരി: **വേനൽ കനത്തതോടെ കുടിവെള്ള വിതരണത്തിന് വേറിട്ട വഴി തേടുകയാണ് മുതുവടത്തൂർ മാപ്പിള യുപി സ്കൂൾ കുട്ടികളും അധ്യാപകരും. പരിസ്ഥിതിക്ക് ഏറെ ദോഷം ചെയ്യുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഒഴിവാക്കി മൺകൂജകളും മൺഗ്ലാസ്സുകളുമാണ് കുടിവെള്ള വിതരണത്തിനായി ഉപയോഗിച്ച് നല്ല പാഠം പകരുകയാണ് ഈ വിദ്യാലയം.

## Article Content

**എടച്ചേരി: **വേനൽ കനത്തതോടെ കുടിവെള്ള വിതരണത്തിന് വേറിട്ട വഴി തേടുകയാണ് മുതുവടത്തൂർ മാപ്പിള യുപി സ്കൂൾ കുട്ടികളും അധ്യാപകരും. പരിസ്ഥിതിക്ക് ഏറെ ദോഷം ചെയ്യുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഒഴിവാക്കി മൺകൂജകളും മൺഗ്ലാസ്സുകളുമാണ് കുടിവെള്ള വിതരണത്തിനായി ഉപയോഗിച്ച് നല്ല പാഠം പകരുകയാണ് ഈ വിദ്യാലയം.

ഉറുദു ക്ലബിൻ്റെ ആഭിമുഖ്യത്തിലാണ് കുടിവെള്ള വിതരണത്തിന് വേറിട്ട മാതൃകയുമായി വിദ്യാർത്ഥികൾ തന്നെ രംഗത്തുവന്നത്. ദേശീയ ഉറുദു ദിനത്തിൽ ഉറുദു ക്ലബ് വിദ്യാർത്ഥികൾ സ്കൂളിന് മൺകൂജകൾ കൈമാറി.

പ്രധാനാധ്യാപകൻ കെ.പി.ശ്യാംസുന്ദർ ഏറ്റുവാങ്ങി.സ്കൂൾ ലീഡർ ടി.കെ. സെമിൻ അധ്യക്ഷത വഹിച്ചു. ഉറുദു ക്ലബ് കൺവീനർ ഹനിയ ഷെറിൻ, മുഹമ്മദ് നാമിൽ എടക്കുടി, സി.വി.നൗഫൽ മാസ്റ്റർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/97527/man-kouja-for-drinking-water-supply-muthuvadthur-mappila-up-school-with-good-lessons)