---
title: "നൂറാം വാർഷികത്തിലേക്ക്; ഇനിയും ഉയരാൻ പുളിയാവ് ഗവ: എൽ.പി സ്കൂൾ"
english_title: "to the centenary; Puliav Govt. to rise further: LP School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/97543/to-the-centenary-puliav-govt-to-rise-further-lp-school"
published_at: "2023-02-16T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee533a917a6_school_pic1.jpg"
keywords: []
---

# നൂറാം വാർഷികത്തിലേക്ക്; ഇനിയും ഉയരാൻ പുളിയാവ് ഗവ: എൽ.പി സ്കൂൾ

> **Lead Summary:** **നാദാപുരം: **പുളിയാവ് ഗവ. എൽ പി സ്കൂൾ നൂറാം വാർഷികം ആഘോഷിക്കുകയാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ പുളിയാവിലെ ജനഹൃദയങ്ങളിൽ ജീവനാഡിയായി നിലനിൽക്കുകയാണ് ഈ അതുല്യ വിദ്യാഭ്യാസ കേന്ദ്രം. ഒരു നൂറ്റാണ്ട് പിന്നിടുന്ന ഈ സമയത്ത് എൽ പി സ്കൂളിനെ യുപി സ്കൂളാക്കി മാറ്റാനുള്ള ശ്രമവും നടന്നു വരികയാണ് .

## Article Content

**നാദാപുരം: **പുളിയാവ് ഗവ. എൽ പി സ്കൂൾ നൂറാം വാർഷികം ആഘോഷിക്കുകയാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ പുളിയാവിലെ ജനഹൃദയങ്ങളിൽ ജീവനാഡിയായി നിലനിൽക്കുകയാണ് ഈ അതുല്യ വിദ്യാഭ്യാസ കേന്ദ്രം. ഒരു നൂറ്റാണ്ട് പിന്നിടുന്ന ഈ സമയത്ത് എൽ പി സ്കൂളിനെ യുപി സ്കൂളാക്കി മാറ്റാനുള്ള ശ്രമവും നടന്നു വരികയാണ് .

ഇതിനായി രക്ഷാകർതൃ സമിതിയുടെയും, സ്കൂൾ അധികൃതരുടെയും, നാട്ടുകാരുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ശക്തമായ പരിശ്രമത്തിലാണ് . ഇക്കാര്യത്തിൽ എത്രയും പെട്ടെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് ഉചിതമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം വിളംബര ഘോഷയാത്രയോടു കൂടിയാണ് നൂറാം വാർഷികാഘോഷം ആരംഭിച്ചത്. അതിന്റെ ഭാഗമായി ഇന്ന് പൂർവാധ്യാപക, വിദ്യാർത്ഥി സംഗമം നടന്നു.

വലിയ ആവേശമായാണ് ഇത് പൂർവ്വ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അനുഭവപ്പെട്ടത്. നാളെ 3 മണി മുതൽ കുട്ടികളുടെ കലാപരിപാടികളോടു കൂടെ നൂറാം വാർഷികാഘോഷ സമ്മേളനവും ആരംഭിക്കും. 4 മണിക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരത്തിന്റെ അദ്ധ്യക്ഷതയിൽ നാദാപുരം എംഎൽഎ ഇ കെ വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സാംസ്കാരിക സാമൂഹിക മേഖലകളിലെ പ്രമുഖർ സംബന്ധിക്കും.

തുടർന്ന് സ്കൂളിലെ കുട്ടികളുടെ കലാപരിപാടികളും സംഗീത നിശയും അരങ്ങേറും. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിയാണ് നൂറാം വാർഷികാഘോഷമായി ബന്ധപ്പെട്ട് ആസൂത്രണം ചെയ്തിരിക്കുന്നത്. കുട്ടികൾക്കും നാട്ടുകാർക്കും രക്ഷിതാക്കൾക്കും ഉപകാരപ്രദമായ പദ്ധതികളാണ് നടപ്പിലാക്കാനുദ്ദേശിക്കുന്നത്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/97543/to-the-centenary-puliav-govt-to-rise-further-lp-school)