---
title: "നാട്ടു പൊലിമ; ഘോഷയാത്രയോടെ ആരംഭിച്ചു"
english_title: "Natu Polima; It started with a procession"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/97549/natu-polima-it-started-with-a-procession"
published_at: "2023-02-16T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee56056f5cf_polima_2.jpg"
keywords: []
---

# നാട്ടു പൊലിമ; ഘോഷയാത്രയോടെ ആരംഭിച്ചു

> **Lead Summary:** **നരിപ്പറ്റ: **ഫെബ്രുവരി 15 മുതൽ 25 വരെ കൈവേലിയിൽ നടക്കുന്ന നാട്ടുപൊലിമയ്ക്ക് വർണ്ണാഭമായ തുടക്കം. ഇന്നലെ നടന്ന സാംസ്കാരിക ഘോഷയാത്ര വ്യത്യസ്തമായി. ജാതിഭേദമന്യേ വിവിധ വർണങ്ങളിലായി നടന്ന വിളംബര ജാഥ ഒരു നാടിന്റെ ആകെ സ്പന്ദനമായി. നരിപ്പറ്റ ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സിഡിഎസ്, ഗ്രാന്മ സാംസ്കാരിക വേദി കൈവേലി ഉൾപ്പെടെയുള്ളവരുടെ സംയുക്ത നേതൃത്വത്തിലാണ് നാട്ടുപൊലിമ 2023 ആഘോഷിക്കുന്നത്.

## Article Content

**നരിപ്പറ്റ: **ഫെബ്രുവരി 15 മുതൽ 25 വരെ കൈവേലിയിൽ നടക്കുന്ന നാട്ടുപൊലിമയ്ക്ക് വർണ്ണാഭമായ തുടക്കം. ഇന്നലെ നടന്ന സാംസ്കാരിക ഘോഷയാത്ര വ്യത്യസ്തമായി. ജാതിഭേദമന്യേ വിവിധ വർണങ്ങളിലായി നടന്ന വിളംബര ജാഥ ഒരു നാടിന്റെ ആകെ സ്പന്ദനമായി. നരിപ്പറ്റ ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സിഡിഎസ്, ഗ്രാന്മ സാംസ്കാരിക വേദി കൈവേലി ഉൾപ്പെടെയുള്ളവരുടെ സംയുക്ത നേതൃത്വത്തിലാണ് നാട്ടുപൊലിമ 2023 ആഘോഷിക്കുന്നത്.

കോവിഡ് സൃഷ്ടിച്ച രണ്ടു വർഷത്തെ ഭീതി ഒഴിവായത് കൊണ്ട് തന്നെ വലിയ ആവേശമാണ് ജനങ്ങൾക്ക്. ഇന്ന് നടന്ന പുസ്തകമേള നന്ദനൻ മുള്ളമ്പത്ത് ഉദ്ഘാടനം ചെയ്തു. പുസ്തകങ്ങളുടെ വലിയൊരു ശേഖരമായിരുന്നു പുസ്തകമേളയിൽ കണ്ടത്. പുസ്തകമേളയോട് അനുബന്ധിച്ചു തന്നെ നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ വിവിധ ഗ്രന്ഥശാലയെ കേന്ദ്രീകരിച്ചു കൊണ്ടുള്ള ഒരു പുതിയ സംവിധാനം രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.

ഏതു പുസ്തകമാണോ ഒരു വായനക്കാരന് വേണ്ടത് അത് അപ്പോൾ തന്നെ കിട്ടാനുള്ള സൗകര്യം ഏർപ്പെടുത്തും. കൂടാതെ നരിപ്പറ്റയുടെ സാംസ്കാരിക സാന്നിധ്യം ഉറപ്പുവരുത്തുന്നതിനുള്ള തീവ്രശ്രമം ഇനിയും നടത്തുമെന്ന് നന്ദനൻ മുള്ളമ്പത്ത് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കാർണിവൽ, എക്സിബിഷൻ, കാർഷികമേള, ഭക്ഷ്യമേള കലാപരിപാടികൾ ഉൾപ്പെടെ നാട്ടു പൊലിമയിലുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/97549/natu-polima-it-started-with-a-procession)