---
title: "അവകാശങ്ങൾ സംരക്ഷിക്കും; ഗോത്ര ജനതയുടെ നീതി അനിവാര്യം. പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍"
english_title: "Rights will be protected; Justice for tribal people is essential. Scheduled Tribes Commission"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/97581/rights-will-be-protected-justice-for-tribal-people-is-essential-scheduled-tribes-commission"
published_at: "2023-02-16T23:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee6f11ca426_pattikavargam_.jpg"
keywords: []
---

# അവകാശങ്ങൾ സംരക്ഷിക്കും; ഗോത്ര ജനതയുടെ നീതി അനിവാര്യം. പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍

> **Lead Summary:** **വിലങ്ങാട്:** ഗോത്ര ജനത അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ നീതി ഉറപ്പാക്കുമെന്ന് പട്ടികജാതി പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജി പറഞ്ഞു. ജില്ലാ ആസൂത്രണ ഭവനില്‍ നടന്ന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**വിലങ്ങാട്:** ഗോത്ര ജനത അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ നീതി ഉറപ്പാക്കുമെന്ന് പട്ടികജാതി പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജി പറഞ്ഞു. ജില്ലാ ആസൂത്രണ ഭവനില്‍ നടന്ന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദിവാസികളുമായി ബന്ധപ്പെട്ട വിവിധപ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ നിയമപരമായ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതോടൊപ്പം ആവശ്യമെങ്കില്‍ ജനകീയമായി ഇടപടലുകളും പ്രയോജനപ്പെടുത്തണം.

ഭൂമി സംബന്ധമായ വിഷയങ്ങളിലും തൊഴില്‍ പ്രശ്‌നങ്ങളിലും അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും ആദിവാസി വിഭാഗം ഇരകളായി മാറുന്ന സാഹചര്യമാണുളളത്. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ആദിവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും കമ്മീഷന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/97581/rights-will-be-protected-justice-for-tribal-people-is-essential-scheduled-tribes-commission)