---
title: "പുതിയ ചുവടുകളിലേക്ക്; പ്രാർത്ഥനയോടെ താനക്കോട്ടൂർ യുപി സ്കൂൾ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു"
english_title: "To new steps; Thanakottoor UP School laid the foundation stone of the new building with prayers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/97582/to-new-steps-thanakottoor-up-school-laid-the-foundation-stone-of-the-new-building-with-prayers"
published_at: "2023-02-16T23:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee71954b049_kettidam_2.jpg"
keywords: []
---

# പുതിയ ചുവടുകളിലേക്ക്; പ്രാർത്ഥനയോടെ താനക്കോട്ടൂർ യുപി സ്കൂൾ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

> **Lead Summary:** **താനക്കോട്ടൂർ:** പുതിയ ചുവടുകളിലേക്ക് മുന്നേറുന്ന താനക്കോട്ടൂർ യുപി സ്കൂളിൽ പ്രാർത്ഥനയോടെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു.അക്കാദമിക രംഗത്ത് മികവിന്റെ നൂറുകൂട്ടം സാക്ഷ്യവുമായി ശതാബ്ദിയിലേക്ക് പാദമൂന്നുന്ന താനക്കോട്ടൂർ യു.പി.സ്കൂൾ ഒരു ചുവട് കൂടി മുമ്പോട്ടു വെച്ച് പുരോഗമന പാതയിൽ ബഹുദൂരം കുതിക്കുകയാണ്.

## Article Content

**താനക്കോട്ടൂർ:** പുതിയ ചുവടുകളിലേക്ക് മുന്നേറുന്ന താനക്കോട്ടൂർ യുപി സ്കൂളിൽ പ്രാർത്ഥനയോടെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു.അക്കാദമിക രംഗത്ത് മികവിന്റെ നൂറുകൂട്ടം സാക്ഷ്യവുമായി ശതാബ്ദിയിലേക്ക് പാദമൂന്നുന്ന താനക്കോട്ടൂർ യു.പി.സ്കൂൾ ഒരു ചുവട് കൂടി മുമ്പോട്ടു വെച്ച് പുരോഗമന പാതയിൽ ബഹുദൂരം കുതിക്കുകയാണ്.

എൽ.പി.,യു.പി.വിഭാഗങ്ങൾക്ക് മനോഹരമായ ബഹുനില കെട്ടിടം ഒരുക്കിയ മാനേജ്മെൻറ്, കെ.ജി.സെക്ഷന് കൂടി സൗകര്യപ്രദമായ പുതിയ കെട്ടിടം പണിയുകയാണ്. വിദ്യാർത്ഥികളുടെ നിസ്കാര ഹാൾ എന്ന ആവശ്യവും കൂടി നിറവേററാൻ മനോഹരമായ കെട്ടിടം നിർമ്മിച്ച് മാനേജ്മെൻറ് സംവിധാനങ്ങൾ ഒരുക്കുകയാണ് . സ്കൂളിനോടടുത്ത് പുതുതായി വാങ്ങിയ വിശാലമായ സ്ഥലത്ത് പ്രസ്തുത കെട്ടിടങ്ങളുടെ ശിലാസ്ഥാപന കർമ്മം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.

ചെക്യാട് പഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരത്തിൽ,സ്കൂൾ മാനേജർ മത്തത്ത് അബ്ബാസ് ഹാജി,അഹ്മദ് പുന്നക്കൽ ,പഞ്ചായത്ത് മുൻ പ്രസി.തൊടുവയിൽ മഹമൂദ് ,പി.ടി.എ. സലീം ചെക്യാട് ,മദർപി.ടി.എ.അസ്മ ടി.വി. വാർഡ് മെംബർമാരായ വി.കെ.അബൂബക്കർ, ഹാജറ ചെറൂണി,മഫീദ സലീം,അബൂബക്കർ

യമാനി,കെ.പി.മൂസ,ഗീതാമണി,ലീന,രമണി,സാബിറ,റിയാസ് കുന്നത്ത് ,പി.വി.അഹ് മദ് , സി.കെ.ഖാലിദ് ,പി.കെ.മുഹമ്മദലി തുടങ്ങിയ രാഷ്ട്രീയ,സാമൂഹിക,സാംസ്കാരിക,വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖരും കൂടാതെ സ്കൂൾ അധ്യാപകർ,രക്ഷിതാക്കൾ,വിദ്യാർത്ഥികൾ, പരിസരവാസികൾ തുടങ്ങി എല്ലാവരും തന്നെ ശിലാസ്ഥാപന കർമ്മത്തിൽ പന്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/97582/to-new-steps-thanakottoor-up-school-laid-the-foundation-stone-of-the-new-building-with-prayers)