---
title: "സ്നേഹം മുരളികയൂതി ; പടിയിറങ്ങും മുമ്പേ അവിസ്മരണീയതകൾ തീർത്ത് ഗുരു-ശിഷ്യർ"
english_title: "Love is murky; Guru-disciples do memorable things before stepping down"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/97638/love-is-murky-guru-disciples-do-memorable-things-before-stepping-down"
published_at: "2023-02-17T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef12387ce5a_yathrayayapp_pic.jpg"
keywords: []
---

# സ്നേഹം മുരളികയൂതി ; പടിയിറങ്ങും മുമ്പേ അവിസ്മരണീയതകൾ തീർത്ത് ഗുരു-ശിഷ്യർ

> **Lead Summary:** **വളയം: ** അസൂയാവഹമായ ഗുരു-ശിഷ്യബന്ധത്തിൻ്റെ അതുല്യ മാതൃക. ഇവിടെ സ്നേഹം നിറഞ്ഞൊഴുകുകയാണ്, ഈണമായും താളമായും നിറപുഞ്ചിരികളാലും. ഇന്ന് ആ ഹൃദയങ്ങൾ വീണ്ടും മുരളികയൂതി. പടിയിറങ്ങും മുമ്പേ അവിസ്മരണീയതകൾ തീർക്കുകയാണ് അധ്യാപകൻ.

## Article Content

**വളയം: ** അസൂയാവഹമായ ഗുരു-ശിഷ്യബന്ധത്തിൻ്റെ അതുല്യ മാതൃക. ഇവിടെ സ്നേഹം നിറഞ്ഞൊഴുകുകയാണ്, ഈണമായും താളമായും നിറപുഞ്ചിരികളാലും. ഇന്ന് ആ ഹൃദയങ്ങൾ വീണ്ടും മുരളികയൂതി. പടിയിറങ്ങും മുമ്പേ അവിസ്മരണീയതകൾ തീർക്കുകയാണ് അധ്യാപകൻ.

മൂന്ന് പതിറ്റാണ്ടിലേറെ കാലത്തെ സംപുഷ്ടമായ ഔദ്യോഗിക ജീവിതത്തിൽ നിന്ന് അടുത്ത മാസം വിരമിക്കുന്ന വളയം യു.പി സ്കൂളിലെ അധ്യാപകൻ പ്രദീപൻ കല്ലാച്ചിയും ആറാം ക്ലാസിലെ അൻപത്തിയൊന്ന് ശിക്ഷ്യൻമാരുമായാണ് അങ്ങിനെ നിറഞ്ഞ് ആഘോഷിക്കുന്നത്.

ഇന്നലെ തൻ്റെ വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകൻ ഒരു യാത്ര പുറപ്പെട്ടു പ്രശസ്ത ചിത്രകാരനായ വി രാധാകൃഷ്ണൻ്റെ വീട്ടിലേക്ക്. നിറച്ചാർത്തിൻ്റെ വിസ്മയങ്ങൾ നിറഞ്ഞ വീട്ടിൽ കുട്ടികൾ വരയുടെയും വർണ്ണങ്ങളുടെയും ബാലപാഠങ്ങൾ അടുത്തറിഞ്ഞു. രാധാകൃഷ്ണൻ്റെ ഭാര്യയും റിട്ട. അധ്യാപികയുമായ ചന്ദ്രികയും കുട്ടികൾക്ക് സ്നേഹ സ്വീകരണം നൽകി. സ്കൂളിൽ നിന്ന് ദ്വാരകയിലെ ചിത്രപുരയിലേക്കുള്ള കാൽനടയാത്രയ്ക്ക് ചിത്രകലാ അധ്യാപിക ചിത്രയും രാജേഷും നേതൃത്വം നൽകി.

അധ്യാപകൻ പ്രദീപിൻ്റെ ഓടക്കുഴൽ ഗാനമധുരം കൂടിയയതോടെ യാത്ര ഓർമയിലെ നാഴികകല്ലായി .രണ്ടാഴ്ച്ച മുമ്പ് പ്രദീപൻ മാസ്റ്റർക്ക് വിദ്യാർത്ഥികൾ ക്ലാസ് മുറിയിൽ സർപ്രൈസ് ആയി സ്നേഹവിരുന്ന് ഒരുക്കിയിരുന്നു. വീടുകളിൽ നിന്ന് പലഹാരം കൊണ്ടുവന്നും വെങ്കല ശില്പവും പുസ്തകങ്ങളും സമ്മാനിച്ചായിരുന്നു വേറിട്ട യാത്രയയപ്പ് സംഘടിപ്പിച്ചത്. പിടിഎ പ്രസിഡൻ്റ് വി.പി ചന്ദ്രൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രധാന അധ്യാപിക അനില മുഖ്യാതിഥിയായി.

കെ.കെ ശ്രീജിത് അധ്യക്ഷനായി. കൂടാതെ കഴിഞ്ഞ ദിവസം രക്ഷിതാക്കളെ ക്ലാസ് മുറിയിൽ ഇരുത്തി ഉത്തരവാധിത്വ രക്ഷാകർതൃത്വമെന്ന പ്രത്യേക പരിപാടിക്കും പ്രദീപ് സംഘടിപ്പിച്ചു. മാർച്ച് അവസാനം സ്കൂളിൻ്റെ പടിയിറങ്ങുന്ന ഈ മാതൃകാ അധ്യാപകന് അവിസ്മരണീയ യാത്രയയപ്പ് നൽകാനൊരുങ്ങുകയാണ് സഹ അധ്യാപകരും പിടിഎ യും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/97638/love-is-murky-guru-disciples-do-memorable-things-before-stepping-down)