---
title: "ദീപ്ത സ്മരണ; ഈന്തുള്ളതിൽ അബ്ദുല്ല ഹാജിയെ അനുസ്മരിച്ചു"
english_title: "Deepta Smaran; Abdullah Haji was commemorated in Enthulla"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/97687/deepta-smaran-abdullah-haji-was-commemorated-in-enthulla"
published_at: "2023-02-17T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef3a6fda309_abthulla_pic.jpg"
keywords: []
---

# ദീപ്ത സ്മരണ; ഈന്തുള്ളതിൽ അബ്ദുല്ല ഹാജിയെ അനുസ്മരിച്ചു

> **Lead Summary:** **നാദാപുരം:** പൗര പ്രമുഖനും, പഴയകാല മുസ്ലിം ലീഗ് നേതാവുമായ ഈന്തുള്ളതിൽ അബ്ദുള്ള ഹാജിയെ അനുസ്മരിച്ചു. ഇന്നലെ വൈകിട്ട് അഞ്ചുമണിക്ക് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ചിയ്യൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ വാർഡ് മെമ്പറും നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ അഖില മാര്യാട്ട് അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം:** പൗര പ്രമുഖനും, പഴയകാല മുസ്ലിം ലീഗ് നേതാവുമായ ഈന്തുള്ളതിൽ അബ്ദുള്ള ഹാജിയെ അനുസ്മരിച്ചു. ഇന്നലെ വൈകിട്ട് അഞ്ചുമണിക്ക് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ചിയ്യൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ വാർഡ് മെമ്പറും നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ അഖില മാര്യാട്ട് അധ്യക്ഷത വഹിച്ചു.

സൂപ്പി നരിക്കാട്ടേരി, സി വി കുഞ്ഞി കൃഷ്ണൻ, എൻ. കെ മൂസ മാസ്റ്റർ, വലിയാണ്ടി ഹമീദ്, നിസാർ മാസ്റ്റർ, ഒ.കെ അബ്ദുള്ള ഹാജി, പി കെ അഷറഫ്, ബി.എം സൂപ്പി ഹാജി, സി രാജൻ, ടി പി രാജൻ, സി വി മൊയ്തീൻ ഹാജി സംസാരിച്ചു. മഠത്തിൽ അബ്ദുറഹ്മാൻ സ്വാഗതവും, ജമാൽ ഹാജി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/97687/deepta-smaran-abdullah-haji-was-commemorated-in-enthulla)