---
title: "ഭാഷാ പഠനം; മികവിന്റെ തേരിലേറി താനക്കോട്ടൂർ"
english_title: "language learning; Thanakottoor is the epitome of excellence"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/97710/language-learning-thanakottoor-is-the-epitome-of-excellence"
published_at: "2023-02-17T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef4fbb540d1_thanakkottur_school.jpg"
keywords: []
---

# ഭാഷാ പഠനം; മികവിന്റെ തേരിലേറി താനക്കോട്ടൂർ

> **Lead Summary:** **താനക്കോട്ടൂർ:** അറബി ഭാഷാ പഠനത്തിൽ മികവിന്റെ തേരിലേറി താനക്കോട്ടൂർ യു.പി.വിദ്യാർത്ഥികൾ. ഓരോ ടാലൻറ് ടെസ്റ്റിലും മിന്നും വിജയവുമായി

## Article Content

**താനക്കോട്ടൂർ:** അറബി ഭാഷാ പഠനത്തിൽ മികവിന്റെ തേരിലേറി താനക്കോട്ടൂർ യു.പി.വിദ്യാർത്ഥികൾ. ഓരോ ടാലൻറ് ടെസ്റ്റിലും മിന്നും വിജയവുമായി

അറബി ക്ലബ്ബ് അംഗങ്ങൾ കൂടിയായ താനക്കോട്ടൂർ യു.പി.യിലെ വിദ്യാർത്ഥികൾ അധ്യാപകരേയും രക്ഷിതാക്കളേയും നാട്ടുകാരേയുമെല്ലാം അതിശയിപ്പിച്ചിരിക്കുകയാണ്.

ഇക്കഴിഞ്ഞ കണ്ണൂർ,കാസർഗോഡ് ,വയനാട് ,കോഴിക്കോട് ചതുർ ജില്ലാ തല അറബിക് അൽ മാഹിർ അക്കാദമിക് ടാലൻറ് ടെസ്റ്റിൽ എൽപിയിൽ നിന്ന് അഞ്ചും,യു.പി.വിഭാഗത്തിലെ ഇരുപത്തി അഞ്ചും പ്രതിഭകളാണ് യോഗ്യത നേടിയത്.

താനക്കോട്ടൂർ യു.പി.യിലെ വിദ്യാർത്ഥികൾ, എന്നും എപ്പോഴും മികച്ച അക്കാദമിക നിലവാരം കാത്തു സൂക്ഷിക്കുന്നുവെന്നതിന്റെ മികച്ച ഉദാഹരണമാണിത്.

ഈ അസൂയാവഹമായ മുന്നേറ്റം കേവലം അഹങ്കാരമായി കാണാതെ,ഉത്തരവാദിത്വം വർധിക്കുകയാണെന്ന ബോധ്യം അവർക്ക് പകരുകയാണ് അധ്യാപകരും രക്ഷിതാക്കളും.

നേരത്തെ നടന്ന അലിഫ് ടാലന്റ് ടെസ്റ്റിലും ,സ്വാതന്ത്ര്യ , റിപ്പബ്ലിക് ദിനങ്ങളിൽ നടന്ന അറബിക് ക്വിസ്സുകളിലും ,പഞ്ചായത്ത് ,സബ്ജില്ലാ കലോൽസവങ്ങളിലും,

അറബിക് കലോൽസവങ്ങളിലും താനക്കോട്ടൂർ യു.പി.യിലെ അറബിക് സ്റ്റുഡൻസ് സബ് ജില്ലയിൽ മുൻനിരയിൽ എത്തിയത് ഏവരുടേയും പ്രശംസ പിടിച്ച് പറ്റി.

പോയ വർഷത്തെ അപേക്ഷിച്ച് ഈ അക്കാദമിക് വർഷത്തിൽ വലിയ കുതിച്ചു ചാട്ടമാണ് താനക്കോട്ടൂർ യു.പി.നടത്തിയത്.

 കേവലം ഒരു കുട്ടിയുടെ ഒരു മാർക്കിൻറ കുറവിലാണ് താനക്കോട്ടൂർ യു.പി സ്കൂളിന് ഒന്നാം സ്ഥാനം നഷ്ടമായത്. 

പരിസരത്തെ പല യു.പി.സ്കൂളുകളും തമ്മിൽ തുലനം ചെയ്യുമ്പോൾ ഈ മുന്നേറ്റം തികച്ചും അസൂയാവഹം കൂടിയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/97710/language-learning-thanakottoor-is-the-epitome-of-excellence)