---
title: "പ്രതി കീഴടങ്ങി ; മുൻകൂർ ജാമ്യം നേടിയ പ്രതി പോലീസിൽ കീഴടങ്ങി"
english_title: "The accused surrendered; The accused, who obtained anticipatory bail, surrendered to the police"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/97724/the-accused-surrendered-the-accused-who-obtained-anticipatory-bail-surrendered-to-the-police-newpost "
published_at: "2023-02-17T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef5a8aa62a1_ismail.jpg"
keywords: []
---

# പ്രതി കീഴടങ്ങി ; മുൻകൂർ ജാമ്യം നേടിയ പ്രതി പോലീസിൽ കീഴടങ്ങി

> **Lead Summary:** **നാദാപുരം:** പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യം നേടിയ പ്രതി പൊലീസിൽ കീഴടങ്ങി. മുടവന്തേരി സ്വദേശിനിയായ പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഒടുവിൽ പൊലീസിൽ കീഴടങ്ങിയത്.

## Article Content

**നാദാപുരം:** പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യം നേടിയ പ്രതി പൊലീസിൽ കീഴടങ്ങി. മുടവന്തേരി സ്വദേശിനിയായ പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഒടുവിൽ പൊലീസിൽ കീഴടങ്ങിയത്.

മുടവന്തേരിയിലെ പാറോള്ളതിൽ ഇസ്മയിലാണ്  രാവിലെ നാദാപുരം പോലീസിൽ കീഴടങ്ങിയത്. രണ്ടുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ അംഗമാണ് പീഡനത്തിന് ഇരയായ പെൺകുട്ടി. രക്ഷിതാക്കളുടെ പരാതിയെ തുടർന്നാണ് നാദാപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

 സമൂഹത്തിലെ ചില ഉന്നതരുമായ ബന്ധം പുലർത്തുന്ന സമ്പന്നനാണ് പ്രതിയായ ഇസ്മയിൽ. ഇയാൾ പോലീസിന് പിടികൊടുക്കാതെ വിദേശത്തേക്ക് കടക്കുകയായിരുന്നു. വിദേശത്തു വച്ച് ചിലരുടെ ഒത്താശയോടെ കോടതിയിൽ മുൻകൂർ ജാമ്യം നേടിയ പ്രതി കഴിഞ്ഞ മാസം നാട്ടിലേക്ക് തിരിച്ചെത്തുകയും . ഇയാൾ നാട്ടിലെത്തിയ വിവരമറിഞ്ഞ് നാട്ടുകാർ പോലീസിൽ പരാതി നൽകുകയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ഉണ്ടായി.

കേസ് അന്വേഷിക്കുന്ന നാദാപുരം സംഘവും പ്രതിയുടെ വീട്ടിലെത്തിയെങ്കിലും മുൻകൂർ ജാമ്യം നേടിയതിന്റെ രേഖകൾ ഹാജരാക്കിയതിനാൽ പ്രതിയെ കസ്റ്റഡിയിൽ എടുക്കാതെ പോലീസ് മടങ്ങുകയായിരുന്നു. ഇപ്പോൾ മുൻകൂർ ജാമ്യത്തിന്റെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് ഇസ്മയിൽ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/97724/the-accused-surrendered-the-accused-who-obtained-anticipatory-bail-surrendered-to-the-police-newpost )