---
title: "ദഅ്‌വ സംഗമം;  ലൈംഗിക അരാജകത്വംനാടിനെ നയിക്കുന്നത് അപലപനീയമെന്ന് ഡോ: ഹുസൈൻ മടവൂർ"
english_title: "Dava Sangam; Dr. Hussain Madavoor says that sexual anarchy is leading the country"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/97737/dava-sangam-dr-hussain-madavoor-says-that-sexual-anarchy-is-leading-the-country"
published_at: "2023-02-17T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef618bb1119_hussain_madavoor.jpg"
keywords: []
---

# ദഅ്‌വ സംഗമം;  ലൈംഗിക അരാജകത്വംനാടിനെ നയിക്കുന്നത് അപലപനീയമെന്ന് ഡോ: ഹുസൈൻ മടവൂർ

> **Lead Summary:** **നാദാപുരം: **ലൈംഗിക അരാജകത്വത്തിലേക്ക് നാടിനെ നയിക്കുന്നത് അപലപനീയമാണെന്ന് ഡോ:ഹുസൈൻ മടവൂർ. സ്വതന്ത്ര ചിന്തയുടെ ലേബൽ ഒട്ടിച്ച് ലൈംഗിക അരാജകത്വം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ അപലപനീയമാണെന്ന് കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന ഉപാധ്യക്ഷനും, പാളയം മൊയ്തീൻ പള്ളി ചീഫ് ഇമാമുമായ ഡോ: ഹുസൈൻ മടവൂർ പറഞ്ഞു.

## Article Content

**നാദാപുരം: **ലൈംഗിക അരാജകത്വത്തിലേക്ക് നാടിനെ നയിക്കുന്നത് അപലപനീയമാണെന്ന് ഡോ:ഹുസൈൻ മടവൂർ. സ്വതന്ത്ര ചിന്തയുടെ ലേബൽ ഒട്ടിച്ച് ലൈംഗിക അരാജകത്വം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ അപലപനീയമാണെന്ന് കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന ഉപാധ്യക്ഷനും, പാളയം മൊയ്തീൻ പള്ളി ചീഫ് ഇമാമുമായ ഡോ: ഹുസൈൻ മടവൂർ പറഞ്ഞു.

ലൈംഗികതയും പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട ശാസ്ത്ര യാഥാർത്ഥ്യങ്ങളെ അവഗണിച്ച് അധാർമിക ചിന്തകൾ വളർത്തുന്നത് അംഗീകരിക്കാൻ ആവില്ലെന്നും ധാർമികതയും, കുടുംബ ഭദ്രതയും നിലനിൽക്കേണ്ടതുണ്ടെന്ന് മത രാഷ്ട്രീയ ആശയഭേദമന്യേ, സർവ്വരും അംഗീകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ട്രാൻസ്ജെൻഡർമാർക്ക് സമൂഹത്തിന്റെ സാമൂഹികവും മനശാസ്ത്രപരമായ വിഷയങ്ങൾ മാനസികമായ പരിഗണനയും പരിചരണവുമാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . മൂല്യബോധവും വൈജ്ഞാനിക വികാസവും നവോത്ഥാന പ്രവർത്തനങ്ങളുടെ വിജയത്തിന് ആവശ്യമാണ്.

നാദാപുരത്തെ വിദ്യാഭ്യാസ സമുച്ചയമായ ജാമിഅ അൽ ഫുർഖാൻ സംഘടിപ്പിച്ച ദഅവ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ ജാമിഅ അൽ ഫുർഖാൻ മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് സി.കെ പോക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി ഹനീഫ് കായക്കൊടി, മുഹമ്മദ് വടക്കയിൽ, സി വി മൊയ്തീൻ ഹാജി, ജുനൈദ് ഫാറൂഖി, എൻജിനീയർ വി സൂപ്പി, ടി അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. എ റഹീം മാസ്റ്റർ സ്വാഗതവും ഇസ്മായിൽ ഇല്ലത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/97737/dava-sangam-dr-hussain-madavoor-says-that-sexual-anarchy-is-leading-the-country)