---
title: "സന്ദേശ വാഹകരായി; ലഹരി വിരുദ്ധ സന്ദേശവുമായി വിദ്യാർത്ഥികൾ വീടുകളിലെത്തി"
english_title: "as messengers; Students came home with an anti-drug message"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/97750/as-messengers-students-came-home-with-an-anti-drug-message"
published_at: "2023-02-17T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef6d039ffe7_lahari_pic.jpg"
keywords: []
---

# സന്ദേശ വാഹകരായി; ലഹരി വിരുദ്ധ സന്ദേശവുമായി വിദ്യാർത്ഥികൾ വീടുകളിലെത്തി

> **Lead Summary:** **അരൂർ:** ലഹരി വിരുദ്ധ സന്ദേശവുമായി വിദ്യാർത്ഥികൾ വീടുകളിലെത്തി. ലഹരി വിരുദ്ധ സന്ദേശവുമായി അരൂർ യുപി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് നേതൃത്വത്തിലാണ് ലഹരിവിരുദ്ധ സന്ദേശം വീടുകളിൽ എത്തിച്ചത്.

## Article Content

**അരൂർ:** ലഹരി വിരുദ്ധ സന്ദേശവുമായി വിദ്യാർത്ഥികൾ വീടുകളിലെത്തി. ലഹരി വിരുദ്ധ സന്ദേശവുമായി അരൂർ യുപി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് നേതൃത്വത്തിലാണ് ലഹരിവിരുദ്ധ സന്ദേശം വീടുകളിൽ എത്തിച്ചത്.

കൂടാതെ ഈ വീട്ടിൽ ആരും ലഹരി ഉപയോഗിക്കില്ലെന്നും മറ്റുള്ളവരെ ഞങ്ങൾ ലഹരി ഉപയോഗത്തിൽ നിന്നും അകറ്റി നിർത്തുമെന്നും ഉള്ള പോസ്റ്റർ വീടുകളിൽ പതിക്കുകയും ചെയ്തു.

പരിപാടി നാദാപുരം എക്സൈസ് അസിസ്റ്റൻസ് ഇൻസ്പെക്ടർ കെ വി മുരളി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എൽ.ആർ സജിലാൽ അധ്യക്ഷത വഹിച്ചു.

പരിപാടിക്ക് സ്കൗട്ട് ഇൻ ചാർജ് അമൽ രാജ്.കെ, വിമുക്തി കോഡിനേറ്റർ പി പി ശ്രീജേഷ്, എക്സൈസ് ഓഫീസർമാരായ രാജേഷ് കുമാർ, ഇ. പ്രജീഷ്, അധ്യാപകരായ വി. ലിഗേഷ്.ഇ.കെ, അക്ഷയ് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/97750/as-messengers-students-came-home-with-an-anti-drug-message)