---
title: "മതം പാരമ്പര്യമാണ്; എസ് വൈ എസ് സമ്മേളനം ഇന്ന്"
english_title: "Religion is tradition; SYS conference today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/97772/religion-is-tradition-sys-conference-today"
published_at: "2023-02-17T18:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef7cff71f69_sys_pic.jpg"
keywords: []
---

# മതം പാരമ്പര്യമാണ്; എസ് വൈ എസ് സമ്മേളനം ഇന്ന്

> **Lead Summary:** **പേരോട്:** 'മതം പാരമ്പര്യമാണ്' എന്ന ശീർഷകത്തിൽ തൂണേരി സർക്കിൾ എസ് വൈ എസ് ആദർശ സമ്മേളനം ഇന്ന്. വൈകിട്ട് ഏഴുമണിക്ക് പേരോട് ടൗണിൽ വെച്ച് നടക്കുന്ന പരിപാടി. മനുഷ്യരുടെ മുന്നിൽ മതം തെറ്റിദ്ധരിപ്പിക്കുന്നതിനായി ഓരോ കാലഘട്ടത്തിലും പലരും വരും.

## Article Content

**പേരോട്:** 'മതം പാരമ്പര്യമാണ്' എന്ന ശീർഷകത്തിൽ തൂണേരി സർക്കിൾ എസ് വൈ എസ് ആദർശ സമ്മേളനം ഇന്ന്. വൈകിട്ട് ഏഴുമണിക്ക് പേരോട് ടൗണിൽ വെച്ച് നടക്കുന്ന പരിപാടി. മനുഷ്യരുടെ മുന്നിൽ മതം തെറ്റിദ്ധരിപ്പിക്കുന്നതിനായി ഓരോ കാലഘട്ടത്തിലും പലരും വരും.

പക്ഷേ ആ സമയത്തൊക്കെ പാരമ്പര്യത്തിലൂടെ പ്രവർത്തിക്കുകയാണ് ഒരു യഥാർത്ഥ വിശ്വാസി ചെയ്യേണ്ടതെന്നും മതത്തെ തെറ്റിദ്ധരിക്കപ്പെടുന്ന ഘട്ടത്തിൽ എല്ലായിപ്പോഴും ശക്തമായ പ്രതിരോധവുമായി സുന്നി യുവജന സംഘം സമൂഹത്തെ മുന്നിൽ നിന്നും നയിക്കാറുണ്ട്. അതിനുവേണ്ടിയാണ് തൂണേരി സർക്കിളിന്റെ നേതൃത്വത്തിൽ ആദർശ സമ്മേളനം നടത്താൻ തീരുമാനിച്ചത്.

ആദർശ സമ്മേളനത്തിൽ ഡോ:അബ്ദുൽ ഗഫൂർ അസ്ഹരി (മുദരിസ് ജാമിഅ മർക്കസ്), അഫ്സൽ സഖാഫി ചെറുമോത്ത് (മുദരിസ് സിറാജുൽ ഹുദാ കുറ്റ്യാടി) പങ്കെടുക്കും. പരിപാടിയിലേക്ക് വിശ്വാസികളെ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/97772/religion-is-tradition-sys-conference-today)