---
title: "വീട് കയ്യടക്കി തേനീച്ച; ഗൃഹനാഥന് കുത്തേറ്റു ആശങ്കയോടെ കുടുംബം"
english_title: "The bee occupied the house; The family is worried after the head of the house was stabbed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/97775/the-bee-occupied-the-house-the-family-is-worried-after-the-head-of-the-house-was-stabbed"
published_at: "2023-02-17T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef8015bc476_bee_pic.jpg"
keywords: []
---

# വീട് കയ്യടക്കി തേനീച്ച; ഗൃഹനാഥന് കുത്തേറ്റു ആശങ്കയോടെ കുടുംബം

> **Lead Summary:** **വളയം: ** വളയത്ത് വീട് കയ്യടക്കി തേനീച്ച കൂട്ടങ്ങൾ. വീട് തേനീച്ചകൾ കയ്യടക്കിയതോടെ കുടുംബം പുറത്തായി. വളയം ചുഴലിയിലാണ് സംഭവം. അരിങ്ങാട്ടിൽ ചാലിൽ രാജന്റെയും ജീനയുടെയും വീട്ടിൽ ഇന്നലെ വൈകിട്ട് 5 മണിയോടെ തേനീച്ചകൾ വീടിന്റെ അടുക്കള താവളമാക്കുകയായിരുന്നു.

## Article Content

**വളയം: ** വളയത്ത് വീട് കയ്യടക്കി തേനീച്ച കൂട്ടങ്ങൾ. വീട് തേനീച്ചകൾ കയ്യടക്കിയതോടെ കുടുംബം പുറത്തായി. വളയം ചുഴലിയിലാണ് സംഭവം. അരിങ്ങാട്ടിൽ ചാലിൽ രാജന്റെയും ജീനയുടെയും വീട്ടിൽ ഇന്നലെ വൈകിട്ട് 5 മണിയോടെ തേനീച്ചകൾ വീടിന്റെ അടുക്കള താവളമാക്കുകയായിരുന്നു.

വളയം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പാലിയേറ്റീവ് ജീവനക്കാരിയാണ് ജീന. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അടുക്കളയിൽ നിറയെ തേനീച്ചകളെ കണ്ടത്. ഇതോടെ വീട്ടുകാർ വീട്ടിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു.

ഇതിനിടയിൽ രാജൻ തേനീച്ചയെ വീട്ടിനകത്ത് നിന്ന് പുറത്തിറക്കാൻ ശ്രമിക്കുന്നതിനിടെ കുത്തേൽക്കുകയും ചെയ്തു . കഴിഞ്ഞ മാസം സമീപപ്രദേശമായ നിരുവമ്മലിൽ കടന്നൽ കുത്തേറ്റ് വൃദ്ധൻ മരിച്ചിരുന്നു. തേനീച്ച വീട് താവളമാക്കിയതോടെ കുടുംബം ഭീതിയിലായിരിക്കുകയാണ് .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/97775/the-bee-occupied-the-house-the-family-is-worried-after-the-head-of-the-house-was-stabbed)