---
title: "പ്രകാശനം ചെയ്തു; ഒ.കെ ഷൈലജയുടെ കഥാസമാഹാരം പ്രകാശനം ചെയ്തു"
english_title: "released; A collection of stories by OK Shailaja was released"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/97779/released-a-collection-of-stories-by-ok-shailaja-was-released"
published_at: "2023-02-17T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef85b707c01_pusthakam_pic.jpg"
keywords: []
---

# പ്രകാശനം ചെയ്തു; ഒ.കെ ഷൈലജയുടെ കഥാസമാഹാരം പ്രകാശനം ചെയ്തു

> **Lead Summary:** **നാദാപുരം**: ഒ.കെ ഷൈലജയുടെ കഥാസമാഹാരം പ്രകാശനം ചെയ്തു. 'സായന്തനത്തിൽ വിരിഞ്ഞ നറു മലരുകൾ' എന്ന കൃതിയാണ് എഴുത്തുകാരൻ വൈക്കം സുനീഷ് ആചാര്യ പ്രകാശനം ചെയ്തു . ബേബി പുത്തൂപ്പാട്ട് പുസ്തകം ഏറ്റുവാങ്ങി.

## Article Content

**നാദാപുരം**: ഒ.കെ ഷൈലജയുടെ കഥാസമാഹാരം പ്രകാശനം ചെയ്തു. 'സായന്തനത്തിൽ വിരിഞ്ഞ നറു മലരുകൾ' എന്ന കൃതിയാണ് എഴുത്തുകാരൻ വൈക്കം സുനീഷ് ആചാര്യ പ്രകാശനം ചെയ്തു . ബേബി പുത്തൂപ്പാട്ട് പുസ്തകം ഏറ്റുവാങ്ങി.

തിരൂർ തുഞ്ചൻപറമ്പിൽ വെച്ച് നടന്ന ചടങ്ങിൽ ഡോ: മോഹൻ വാമദേവൻ ഉദ്ഘാടനം ചെയ്തു . തിരൂർ ദിനേശൻ അധ്യക്ഷത വഹിച്ചു. സുധീർ പറൂര്, പി.ഇ വേലായുധൻ, വിജയൻ നായർ, ദീപാ വേണുഗോപാൽ, ഗോപകുമാർ, സന്ധ്യാ വാസു, പി പി അഖിൽ, സമീർ തിരൂർ, സയന എന്നിവർ സംസാരിച്ചു.

നാദാപുരം വിഷ്ണുമംഗലം എൽ പി സ്കൂളിൽ നിന്നും വിരമിച്ച ഷൈലജയുടെ നാലാമത്തെ പുസ്തകമാണിത്. സരോവരം ബുക്സ് ആണ് പ്രസാദകർ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/97779/released-a-collection-of-stories-by-ok-shailaja-was-released)