---
title: "കേരളത്തിന്റെ സേന; അപകടങ്ങൾ തടയാൻ രക്ഷാ സേന രൂപീകരിക്കുന്നു"
english_title: "Army of Kerala; Rescue forces are formed to prevent accidents"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/97810/army-of-kerala-rescue-forces-are-formed-to-prevent-accidents"
published_at: "2023-02-17T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63efa3ea41cd9_fisherman_.jpg"
keywords: []
---

# കേരളത്തിന്റെ സേന; അപകടങ്ങൾ തടയാൻ രക്ഷാ സേന രൂപീകരിക്കുന്നു

> **Lead Summary:** **നാദാപുരം: **കേരളത്തിന്റെ സ്വന്തം സേനയായ മത്സ്യത്തൊഴിലാളികൾക്കായി രക്ഷാസേന രൂപീകരിക്കുന്നു.കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്‌ കോഴിക്കോട്‌ മേഖല ഓഫീസിന് കീഴില്‍ ഉപജീവന മാര്‍ഗ്ഗത്തിനായി കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയാണ് സേന രൂപീകരിക്കുന്നത് . 

## Article Content

**നാദാപുരം: **കേരളത്തിന്റെ സ്വന്തം സേനയായ മത്സ്യത്തൊഴിലാളികൾക്കായി രക്ഷാസേന രൂപീകരിക്കുന്നു.കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്‌ കോഴിക്കോട്‌ മേഖല ഓഫീസിന് കീഴില്‍ ഉപജീവന മാര്‍ഗ്ഗത്തിനായി കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയാണ് സേന രൂപീകരിക്കുന്നത് . 

പെട്ടന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങളും അപകട സാധ്യതകളും അറിയിക്കുന്നതിനും അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകട സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമായാണ് 'രക്ഷാസേന' രൂപികരിക്കുന്നത്.

കടലിൽ മത്സ്യബന്ധത്തിന് പോകുന്നവർ മാത്രമല്ല കായലിലും പുഴയിലും മത്സ്യബന്ധത്തിന്ഏർപ്പെട്ടിട്ടുള്ളവർക്ക് കൂടിയാണ് ഈ ഒരു പദ്ധതി.താല്പര്യമുള്ള അപേക്ഷകര്‍ കടലിലോ, കായലിലോ മത്സ്യബന്ധനം നടത്തുന്നവരായിരിക്കണം. പ്രായ പരിധി 18-35. അടിയന്തിര സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് സന്നദ്ധരായിരിക്കണം.

നീന്തല്‍ അറിഞ്ഞിരിക്കണം. അടിയന്തിര സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് സന്നദ്ധ സേവനം നല്‍കാന്‍ തയ്യാറാണെന്ന സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം, വയസ്സ്‌ തെളിയിക്കുന്നതിനുളള രേഖ, നീന്തല്‍ അറിയാമെന്നുളളതിന് സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം എന്നീ രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം.

താല്‍പര്യമുളളവര്‍ വടകര, തിക്കോടി, കൊയിലാണ്ടി, വെസ്റ്റ്ഹില്‍, ബേപ്പൂര്‍, പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, പൊന്നാനി ഫിഷറീസ് ഓഫീസുകളിൽ മാര്‍ച്ച് 5 നകം അപേക്ഷ സമര്‍പ്പിക്കണം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/97810/army-of-kerala-rescue-forces-are-formed-to-prevent-accidents)