---
title: "ചെട്യാല കടവ് പാലം; അനിശ്ചിതത്വം അവസാനിപ്പിക്കണം- അഹമ്മദ് പുന്നക്കൽ"
english_title: "Chettyala kadavu Bridge; Uncertainty should be end- Ahmed Punnakkal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/97872/chettyala-kadavu-bridge-uncertainty-should-be-end-ahmed-punnakkal"
published_at: "2023-02-18T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f05b375cbb8_punnakkal_pic.jpg"
keywords: []
---

# ചെട്യാല കടവ് പാലം; അനിശ്ചിതത്വം അവസാനിപ്പിക്കണം- അഹമ്മദ് പുന്നക്കൽ

> **Lead Summary:** **നാദാപുരം: **ചെട്യാല കടവ് പാലം അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് നാദാപുരം നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ അഹമ്മദ് പുന്നക്കൽ. ചെക്യാട്- തൂണേരി ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും കോഴിക്കോട് കണ്ണൂർ ജില്ലകളിലെ ഗതാഗത രംഗത്ത് വിപ്ലവകരമായ പുരോഗതി പ്രധാനം ചെയ്യുന്ന ചെട്യാല കടവ് പാലം നിർമ്മാണരംഗത്തുള്ള സ്തംഭനാവസ്ഥ പരിഹരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും .

## Article Content

**നാദാപുരം: **ചെട്യാല കടവ് പാലം അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് നാദാപുരം നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ അഹമ്മദ് പുന്നക്കൽ. ചെക്യാട്- തൂണേരി ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും കോഴിക്കോട് കണ്ണൂർ ജില്ലകളിലെ ഗതാഗത രംഗത്ത് വിപ്ലവകരമായ പുരോഗതി പ്രധാനം ചെയ്യുന്ന ചെട്യാല കടവ് പാലം നിർമ്മാണരംഗത്തുള്ള സ്തംഭനാവസ്ഥ പരിഹരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും .

യു ഡി എഫ് ഭരണകാലത്തു അനുവദിച്ച പാലം പ്രവർത്തി ഏറ്റെടുത്ത കരാറുകരൻ പണി നടത്താത്തതിനാൽ ഒഴിവാക്കാക്കപ്പെട്ടെങ്കിലും, പുതിയ കാരുകാരനെ ഏല്പിച്ചിട്ടില്ലെന്നും . ടെൻഡർ നടത്താൻ സർക്കാർ തീരുമാനിച്ചെങ്കിലും നടപടി ക്രമങ്ങൾ പൂർത്തിയാക്കി ടെൻഡർ ചെയ്യുന്ന കാര്യത്തിൽ ഗുരുതരമായ അനാസ്ഥയാണ് സർക്കാരിന്റെ ഭാഗത്തുള്ളത്.

നാടും ജനങ്ങളും താല്പര്യപൂർവം കാണുന്ന ഈ പാലത്തിന്റെ പ്രവർത്തി അടിയന്തരമായി നടത്താൻ സർക്കാർ തയ്യാറാവണമെന്നും അഹമ്മദ് പുന്നക്കൽ പറഞ്ഞു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/97872/chettyala-kadavu-bridge-uncertainty-should-be-end-ahmed-punnakkal)