---
title: "സുഭിക്ഷ ഹോട്ടൽ; മന്ത്രി ജി ആർ അനിൽ 23ന് നാദാപുരത്ത്"
english_title: "Subhiksha Hotel; Minister GR Anil in Nadapuram on 23rd"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/97890/subhiksha-hotel-minister-gr-anil-in-nadapuram-on-23rd"
published_at: "2023-02-18T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f06b97471bb_subhiksha_1.jpg"
keywords: []
---

# സുഭിക്ഷ ഹോട്ടൽ; മന്ത്രി ജി ആർ അനിൽ 23ന് നാദാപുരത്ത്

> **Lead Summary:** **നാദാപുരം:** നാദാപുരം നിയോജകമണ്ഡലത്തിൽ അനുവദിക്കപ്പെട്ട സുഭിക്ഷ ഹോട്ടൽ 23ന് 11 മണിക്ക് നാദാപുരം പോലീസ് സ്റ്റേഷനു മുൻവശത്ത് പ്രവർത്തനം ആരംഭിക്കുന്നു. സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും. ആവശ്യക്കാർക്ക് ഒരുനേരത്തെ ഭക്ഷണം സൗജന്യ നിരക്കിൽ നൽകുകയെന്ന് ഉദ്ദേശത്തോടുകൂടി സംസ്ഥാനസർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് വിശപ്പുരഹിത കേരളം പദ്ധതി.

## Article Content

**നാദാപുരം:** നാദാപുരം നിയോജകമണ്ഡലത്തിൽ അനുവദിക്കപ്പെട്ട സുഭിക്ഷ ഹോട്ടൽ 23ന് 11 മണിക്ക് നാദാപുരം പോലീസ് സ്റ്റേഷനു മുൻവശത്ത് പ്രവർത്തനം ആരംഭിക്കുന്നു. സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും. ആവശ്യക്കാർക്ക് ഒരുനേരത്തെ ഭക്ഷണം സൗജന്യ നിരക്കിൽ നൽകുകയെന്ന് ഉദ്ദേശത്തോടുകൂടി സംസ്ഥാനസർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് വിശപ്പുരഹിത കേരളം പദ്ധതി.

നാദാപുരം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർ ചേർന്ന് രൂപീകരിച്ച ഇനാരാ കുടുംബശ്രീ യൂണിറ്റ് ആണ് നാദാപുരത്ത് സുഭിക്ഷ ഹോട്ടൽ നടത്തുന്നത്. ആരും പട്ടിണി കിടക്കരുത് എന്ന സംസ്ഥാന സർക്കാരിന്റെ മഹത്തായ ലക്ഷ്യ സാക്ഷാത്കാരം കൂടിയാണ് സുഭിക്ഷ ഹോട്ടൽ.

നാദാപുരം എംഎൽഎ ഇ കെ വിജയൻ അധ്യക്ഷനാകും വടകര എംപി കെ മുരളീധരൻ,നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ, കുടുംബശ്രീ -സിഡിഎസ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിക്കും. 

പരിപാടി വിജയിപ്പിക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നതിനു വേണ്ടി നാദാപുരത്ത് ചേർന്ന സ്വാഗതസംഘം രൂപീകരണ യോഗത്തിൽ നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു.

താലൂക്ക് സപ്ലൈ ഓഫീസർ അബിൻജിത്ത്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി കെ നാസർ,സുബൈർ, കണ്ണേക്കൽ അബ്ബാസ്, എംഎൽഎയുടെ പി എ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ അഭിൻജിത്ത്ജി കൺവീനർ വി വി മുഹമ്മദലി ചെയർമാൻ കണ്ണേക്കൽ അബ്ബാസ് ട്രഷറർ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/97890/subhiksha-hotel-minister-gr-anil-in-nadapuram-on-23rd)