---
title: "ആരോഗ്യത്തിന് ഭീഷണി; എം കെ സ്റ്റോറിന്റെ പ്രവർത്തനം നിർത്തിവെച്ച് ആരോഗ്യവകുപ്പ്"
english_title: "Threat to health; The health department stopped the operation of MK store"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/97902/threat-to-health-the-health-department-stopped-the-operation-of-mk-store"
published_at: "2023-02-18T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f071eaac6a8_m_k_store_pic.jpg"
keywords: []
---

# ആരോഗ്യത്തിന് ഭീഷണി; എം കെ സ്റ്റോറിന്റെ പ്രവർത്തനം നിർത്തിവെച്ച് ആരോഗ്യവകുപ്പ്

> **Lead Summary:** **നാദാപുരം:**പൊതുജനാരോഗ്യത്തിന് ഭീഷണി. കുമ്മങ്കോട് എം.കെ.സ്റ്റോറിന്റെ പ്രവർത്തനം നിർത്തിവച്ച് ആരോഗ്യവകുപ്പ്. പലവ്യഞ്ജന സാധനങ്ങൾ അലക്ഷ്യമായും വൃത്തിഹീനമായും സൂക്ഷിച്ച് ഭക്ഷ്യ വിഷബാധ ഉണ്ടാകുന്ന തരത്തിൽ സ്ഥാപനം പ്രവർത്തിപ്പിക്കുകയും, മാലിന്യം അലക്ഷ്യമായി നിക്ഷേപിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് നടപടി എടുത്തിരിക്കുന്നത് .

## Article Content

**നാദാപുരം:**പൊതുജനാരോഗ്യത്തിന് ഭീഷണി. കുമ്മങ്കോട് എം.കെ.സ്റ്റോറിന്റെ പ്രവർത്തനം നിർത്തിവച്ച് ആരോഗ്യവകുപ്പ്. പലവ്യഞ്ജന സാധനങ്ങൾ അലക്ഷ്യമായും വൃത്തിഹീനമായും സൂക്ഷിച്ച് ഭക്ഷ്യ വിഷബാധ ഉണ്ടാകുന്ന തരത്തിൽ സ്ഥാപനം പ്രവർത്തിപ്പിക്കുകയും, മാലിന്യം അലക്ഷ്യമായി നിക്ഷേപിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് നടപടി എടുത്തിരിക്കുന്നത് .

ഭക്ഷണസാധനങ്ങൾ സൂക്ഷിച്ച മുറിയിൽ എലി മുതലായ ഷുദ്ര ജീവികളുടെ സാന്നിധ്യം കണ്ടതിനും, മാസങ്ങളോളം പഴക്കമുള്ള ബിസ്ക്കറ്റുകൾ,പാക്കറ്റ് ഭക്ഷ്യസാധനങ്ങൾ, മസാലപ്പൊടികൾ എന്നിവ വില്പന നടത്തിയതിയതായും .പുകയില നിയന്ത്രണ നിയമം പാലിക്കാത്തതിനും  ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ അവഗണിച്ചതിനുമാണ് നാദാപുരം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗം സ്ഥാപനത്തിന് താൽക്കാലിക പ്രവർത്തന വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് .

തുടർന്നും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ അവഗണിക്കുകയാണെങ്കിൽ കേരള പൊതുജനാരോഗ്യ ഓർഡിനൻസ് പ്രകാരം നിയമം നടപടികൾ സ്വീകരിക്കുമെന്നും സ്ഥാപന ഉടമക്ക് നോട്ടീസ് നൽകി. നാദാപുരം താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ജെ.എച്ച്. ഐ കുഞ്ഞുമുഹമ്മദ്.കെ എന്നിവരാണ് പരിശോധന നടത്തിയത് .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/97902/threat-to-health-the-health-department-stopped-the-operation-of-mk-store)