---
title: "വേൾഡ് ഫൂട്ട് വോളി; ആവേശത്തോടെ നാദാപുരവും"
english_title: "World Foot Volley; and Nadapuram with enthusiasm"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98021/world-foot-volley-and-nadapuram-with-enthusiasm"
published_at: "2023-02-18T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f0e0e53b7ba_foootball_pic.jpg"
keywords: []
---

# വേൾഡ് ഫൂട്ട് വോളി; ആവേശത്തോടെ നാദാപുരവും

> **Lead Summary:** **നാദാപുരം: **ഫെബ്രുവരി 24 മുതൽ 26 വരെ കോഴിക്കോട് നടക്കുന്ന വേൾഡ് ഫൂട്ട് വോളിയിൽ ആവേശത്തോടെ നാദാപുരവും. വേൾഡ് ഫൂട്ട് വോളി ചാമ്പ്യൻഷിപ്പിന്റെ ഗാലറിയുടെ കാൽനാട്ടൽ കർമ്മം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ നിർവഹിച്ചു. ഡബ്ല്യൂ എഫ് സി വൈസ് പ്രസിഡന്റ് വി.പി. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം: **ഫെബ്രുവരി 24 മുതൽ 26 വരെ കോഴിക്കോട് നടക്കുന്ന വേൾഡ് ഫൂട്ട് വോളിയിൽ ആവേശത്തോടെ നാദാപുരവും. വേൾഡ് ഫൂട്ട് വോളി ചാമ്പ്യൻഷിപ്പിന്റെ ഗാലറിയുടെ കാൽനാട്ടൽ കർമ്മം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ നിർവഹിച്ചു. ഡബ്ല്യൂ എഫ് സി വൈസ് പ്രസിഡന്റ് വി.പി. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു.

പ്രമുഖ സ്പോർട്സ് ജേണലിസ്റ്റ് കമാൽ വരദൂർ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ചാമ്പ്യൻഷിപ്പ് ഓർഗനൈസിംഗ് കമ്മിറ്റി മെമ്പർമാരായ എം.മുജീബ് റഹ്മാൻ, ആർ ജയന്ത് കുമാർ, ടി എം അബ്ദുറഹിമാൻ, പി ഷഫീഖ്, കെ വി ജയാനന്ദ്, ഹാഷിം കടാക്കൽ,ബാബു പാലക്കണ്ടി, റമീസ് അലി,

ഹാരി ബക്കർ, എം.എ സാജിദ്, ഇ. കോയ, ഡോ: യുകെ അബ്ദുൽ നാസർ, ടി മുഹമ്മദ് മുസ്തഫ, സി.ടി ഇല്യാസ്, എ.എം നൂറുദ്ദീൻ, എം.എം ദിൽന പങ്കെടുത്തു. ഓർഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി എ കെ മുഹമ്മദ് അഷ്റഫ് സ്വാഗതവും ജോയിന്റ് സെക്രട്ടറി സിപി റഷീദ് പൂനൂർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98021/world-foot-volley-and-nadapuram-with-enthusiasm)