---
title: "പറമ്പത്ത് റോഡ്; കോൺക്രീറ്റ് തുടങ്ങി"
english_title: "Parampath Road; Concrete started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98029/parampath-road-concrete-started"
published_at: "2023-02-18T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f0e51e9023c_road_pic.jpg"
keywords: []
---

# പറമ്പത്ത് റോഡ്; കോൺക്രീറ്റ് തുടങ്ങി

> **Lead Summary:** **തൂണേരി: **തൂണേരി** **ഗ്രാമപഞ്ചായത്തിലെ പറമ്പത്ത് റോഡ് കോൺക്രീറ്റ് തുടങ്ങി. ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡായ മുടവന്തേരിയിൽ ഉൾപ്പെടുന്നതാണ് ഈ പ്രദേശം. വർഷങ്ങളായി അടിയുറച്ച റോഡ് വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിനാണ് ഇതോടെ അറുതിയാവുന്നത്.

## Article Content

**തൂണേരി: **തൂണേരി** **ഗ്രാമപഞ്ചായത്തിലെ പറമ്പത്ത് റോഡ് കോൺക്രീറ്റ് തുടങ്ങി. ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡായ മുടവന്തേരിയിൽ ഉൾപ്പെടുന്നതാണ് ഈ പ്രദേശം. വർഷങ്ങളായി അടിയുറച്ച റോഡ് വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിനാണ് ഇതോടെ അറുതിയാവുന്നത്.

വാർഡ് മെമ്പറും തൂണേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ വളപ്പിൽ കുഞ്ഞഹമ്മദ് മാസ്റ്റർ, വാർഡ് വികസന സമിതി അംഗങ്ങൾ, നാട്ടുകാർ ഉൾപ്പെടെ റോഡിന്റെ പ്രവർത്തി വിലയിരുത്തി. കോൺക്രീറ്റ് ജോലി കഴിഞ്ഞ ദിവസം മുതലാണ് ആരംഭിച്ചത്.

പിന്നീട് കോൺക്രീറ്റ് റോഡ് ഉറക്കേണ്ടതിനാൽ ഒരു മാസത്തേക്ക് പൂർണമായി ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഏതായാലും വികസന കുതിപ്പിലേക്ക് പ്രയാണമാരംഭിച്ച തൂണേരിയെ സംബന്ധിച്ചിടത്തോളം പുതിയൊരു റോഡ് കൂടി നാട്ടുകാർക്ക് തുറന്നുകൊടുക്കാനായി എന്ന സംതൃപ്തിയിലാണ് ഗ്രാമപഞ്ചായത്ത്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98029/parampath-road-concrete-started)