---
title: "വിളവെടുപ്പ് ഉത്സവം; കാർഷിക മേഖലയിലും സജീവമായി കുറുവന്തേരി യു പി സ്കൂൾ"
english_title: "Harvest Festival; Kuruvantheri UP School is also active in the field of agriculture"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98035/harvest-festival-kuruvantheri-up-school-is-also-active-in-the-field-of-agriculture"
published_at: "2023-02-18T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f0eb6d8bb5e_krishi_pic.jpg"
keywords: []
---

# വിളവെടുപ്പ് ഉത്സവം; കാർഷിക മേഖലയിലും സജീവമായി കുറുവന്തേരി യു പി സ്കൂൾ

> **Lead Summary:** **നാദാപുരം: **കാർഷിക മേഖലയിലും സജീവമായി കുറുവന്തേരി യുപി സ്കൂൾ. വിളവെടുപ്പ് ഉത്സവം വിദ്യാർത്ഥികളിൽ ആവേശമായി. പഠനത്തോടൊപ്പം പുതിയ കാർഷിക സംസ്കാരം കുട്ടികളിൽ രൂപപ്പെടുത്തുക എന്ന ലക്ഷ്യവുമായി കുറുവന്തേരി യു പി സ്കൂളിൽ ആരംഭിച്ച ജൈവ പച്ചക്കറി വൻ വിജയമായി.

## Article Content

**നാദാപുരം: **കാർഷിക മേഖലയിലും സജീവമായി കുറുവന്തേരി യുപി സ്കൂൾ. വിളവെടുപ്പ് ഉത്സവം വിദ്യാർത്ഥികളിൽ ആവേശമായി. പഠനത്തോടൊപ്പം പുതിയ കാർഷിക സംസ്കാരം കുട്ടികളിൽ രൂപപ്പെടുത്തുക എന്ന ലക്ഷ്യവുമായി കുറുവന്തേരി യു പി സ്കൂളിൽ ആരംഭിച്ച ജൈവ പച്ചക്കറി വൻ വിജയമായി.

മുഴുവൻ വിളകളും കുട്ടികൾക്കുളള ഉച്ചഭക്ഷണത്തിന് വേണ്ടിവിനിയോഗിക്കാനാണ് ഉദ്ദേശിക്കുന്നത് . ജൈവ കൃഷിയെ വളരെ പ്രാധാന്യത്തോടെ കാണുന്ന സ്കൂളിലെ മുരളി മാസ്റ്റർ ആണ് കുട്ടികളെ കാർഷിക വൃത്തിയിൽ സജീവമാക്കാൻ രംഗത്തിറക്കുന്നത്. വിളവെടുപ്പ് ഉത്സവം പിടി എ പ്രസിഡണ്ട് ശ്രീ ഷാനിഷ് കുമാർ ഉദ്ഘാടനം ചെയ്തു.

എച്ച്. എം ജയലക്ഷ്മി ടീച്ചർ , സ്റ്റാഫ് സെക്രട്ടറി അബ്ദുളള മാസ്റ്റർ , സീനിയർ അസിസ്റ്റന്റ് ടി എൻ ഗീത ടീച്ചർ, എം.പി.ടി.എ പ്രസിഡണ്ട് ഷമീന എ ആർ കെ , വൈസ് പ്രസിഡണ്ട് അനൂപ് കുമാർ , എക്സിക്യുട്ടീവ് മെമ്പർ അനിൽ ,സുമയത്ത് ടീച്ചർ , അതുല്യ ടീച്ചർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98035/harvest-festival-kuruvantheri-up-school-is-also-active-in-the-field-of-agriculture)