---
title: "അബ്ദുല്ലഹാജിയുടെ വിയോഗം; സമാശ്വാസത്തിനായി വീട്ടിൽ ജനപ്രവാഹം "
english_title: "Death of Abdullahi Haji; People flock to the house for relief"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98046/death-of-abdullahi-haji-people-flock-to-the-house-for-relief"
published_at: "2023-02-18T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f0f78729901_haji_1.jpg"
keywords: []
---

# അബ്ദുല്ലഹാജിയുടെ വിയോഗം; സമാശ്വാസത്തിനായി വീട്ടിൽ ജനപ്രവാഹം 

> **Lead Summary:** **നാദാപുരം:** തെരുവം പറമ്പിലെ മത രാഷ്ട്രീയ സാമൂഹ്യ സേവന രംഗത്തെ നിസ്വാർത്ഥ സേവകനായിരുന്ന ഈന്തുള്ളതിൽ അബ്ദുല്ല ഹാജിയുടെ വീട്ടിലേക്ക് ജനപ്രവാഹം. പ്രദേശത്ത് മുസ്ലിം ലീഗും സമസ്തയും കെട്ടിപ്പടുക്കാൻ നേതൃത്വം നൽകിയ അബ്ദുല്ലഹാജിയുടെ വിയോഗം നാടിന്റെ നൊമ്പരമായി.

## Article Content

**നാദാപുരം:** തെരുവം പറമ്പിലെ മത രാഷ്ട്രീയ സാമൂഹ്യ സേവന രംഗത്തെ നിസ്വാർത്ഥ സേവകനായിരുന്ന ഈന്തുള്ളതിൽ അബ്ദുല്ല ഹാജിയുടെ വീട്ടിലേക്ക് ജനപ്രവാഹം. പ്രദേശത്ത് മുസ്ലിം ലീഗും സമസ്തയും കെട്ടിപ്പടുക്കാൻ നേതൃത്വം നൽകിയ അബ്ദുല്ലഹാജിയുടെ വിയോഗം നാടിന്റെ നൊമ്പരമായി.

സാമൂഹ്യ സേവന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം തന്റെ സമ്പത്തും ആരോഗ്യവും നാടിന്റെ നന്മക്കായി സമർപ്പിച്ചു. നാളികേര കൃഷിയെ ഏറെ പ്രോത്സാഹിപ്പിച്ച അദ്ദേഹം മലയോരത്ത് ഹെക്ടർ കണക്കിന് ഭൂമി വാങ്ങിയാണ് കൃഷി ഇറക്കിയത്.

ഇന്ന് നടന്ന ദുആ മജ്‌ലിസിൽ സയ്യിദൻമാരുടെയും, ഉലമ ഉമറാക്കളുടെയും സാന്നിധ്യം അബ്ദുല്ല ഹാജിയെ പൊതുസമൂഹം എത്രമാത്രം ആദരവ് നൽകിയിരുന്നു എന്ന് വിളിച്ചു പറയുന്നതായിരുന്നു. ചടങ്ങിൽ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98046/death-of-abdullahi-haji-people-flock-to-the-house-for-relief)